അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ.. എന്ന പാട്ട് പാടി മലയാളികളുടെ മാനസപുത്രിയായി മാറിയതാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണിയുടെ മകള്‍ സിവ. കണ്ണനുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് കുഞ്ഞു സിവ. ഇത്തവണ കണികാണും നേരം എന്ന പാട്ടിലൂടെയാണ് സിവ വീണ്ടുമെത്തിയിരിക്കുന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ തരംഗമായി.

അതിന് സിവ ശേഷം നല്ല വട്ടത്തില്‍ റൊട്ടി പരത്തുന്ന വിഡിയോയും ഏറെ കൈയ്യടി നേടിയിരുന്നു. ഇതിനു പിന്നാലെയാണ് കണി കാണും നേരം എന്ന പാട്ട് പാടിയ വിഡിയോ വൈറലായത്. അച്ഛന് വേണ്ടി വൃത്താകൃതിയില്‍ മനോഹരമായി ചപ്പാത്തി ഉണ്ടാക്കുന്ന വിഡിയോ സിവ ധോണി എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പുറത്തു വിട്ടത്. അമ്മ ചപ്പാത്തിയുണ്ടാക്കാന്‍ പഠിപ്പിക്കുമ്പോള്‍ എന്ന തലവാചകത്തോടെ പോസ്റ്റ് ചെയ്ത വിഡിയോയ്ക്ക് അഭിനന്ദനപ്രവാഹമായിരുന്നു.

Read More: ‘അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ…..’ മലയാളം പാടി ഞെട്ടിച്ച് ധോണിയുടെ മകൾ; ആരാധകർ ആവേശത്തിൽ

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സിവ അമ്പലപ്പുഴേ ഉണ്ണിക്കണ്ണനോട് നീ എന്ന ഗാനം പാടിയത് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. കുസൃതികള്‍ കൊണ്ട് വാര്‍ത്തകളിലും വായനക്കാരുടെ മനസ്സിലും എപ്പോഴും ഇടംപിടിക്കുന്ന ആളാണ് സിവ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ