Latest News

എല്ലാവരും പപ്പയേയും മമ്മയേയും പോലെ വോട്ട് ചെയ്യൂ: അഭ്യര്‍ത്ഥനയുമായി സിവ ധോണി

റാഞ്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പിലാണ് മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയും ഭാര്യ സാക്ഷിയും വോട്ട് രേഖപ്പെടുത്തിയത്. റാഞ്ചിയിലെ ജവഹര്‍ വിദ്യാ മന്ദിറിലെ പോളിങ് ബൂത്തിലെത്തിയാണ് ഇരുവരും തങ്ങളുടെ കടമ നിറവേറ്റിയത്. താരങ്ങള്‍ തങ്ങള്‍ വോട്ട് ചെയ്ത ശേഷം സോഷ്യല്‍ മീഡിയയിലൂടെ ചിത്രം പങ്കുവെക്കുന്നതും ആരാധകരോട് വോട്ട് രേഖപ്പെടുത്താന്‍ പറയുന്നതുമെല്ലാം ഒരുപാട് കണ്ടിട്ടുണ്ട്. പക്ഷെ ധോണി സോഷ്യല്‍ മീഡിയയില്‍ വോട്ടിനെ കുറിച്ച് പറയാനെത്തിയപ്പോള്‍ ചെറിയൊരു മാറ്റം പ്രതീക്ഷിക്കാവുന്നതാണ്.   View this post on […]

Mahendra Singh Dhoni, Dhoni vote, Dhoni vote message, Dhoni Ziva cute videos, Dhoni instagram, Lok Sabha polls, Lok Sabha elections, cricket news

റാഞ്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പിലാണ് മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയും ഭാര്യ സാക്ഷിയും വോട്ട് രേഖപ്പെടുത്തിയത്. റാഞ്ചിയിലെ ജവഹര്‍ വിദ്യാ മന്ദിറിലെ പോളിങ് ബൂത്തിലെത്തിയാണ് ഇരുവരും തങ്ങളുടെ കടമ നിറവേറ്റിയത്.

താരങ്ങള്‍ തങ്ങള്‍ വോട്ട് ചെയ്ത ശേഷം സോഷ്യല്‍ മീഡിയയിലൂടെ ചിത്രം പങ്കുവെക്കുന്നതും ആരാധകരോട് വോട്ട് രേഖപ്പെടുത്താന്‍ പറയുന്നതുമെല്ലാം ഒരുപാട് കണ്ടിട്ടുണ്ട്. പക്ഷെ ധോണി സോഷ്യല്‍ മീഡിയയില്‍ വോട്ടിനെ കുറിച്ച് പറയാനെത്തിയപ്പോള്‍ ചെറിയൊരു മാറ്റം പ്രതീക്ഷിക്കാവുന്നതാണ്.

 

View this post on Instagram

 

Use your Power

A post shared by M S Dhoni (@mahi7781) on


ധോണി സോഷ്യല്‍ മീഡിയയിലെത്തിയത് മകള്‍ സിവയുമായാണ്. ധോണി താന്‍ വോട്ട് രേഖപ്പെടുത്തിയതായി കൈവിരലിലെ മഷിയടയാളം കാണിച്ചു കൊണ്ട് അറിയിച്ചപ്പോള്‍ സിവയാണ് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. മമ്മയേയും പപ്പയേയും പോലെ പോയി വോട്ട് ചെയ്യൂവെന്നാണ് സിവ പറഞ്ഞത്.

ഐപിഎല്‍ മത്സരങ്ങള്‍ നടക്കുകയാണ്. ഇന്നലെ ലീഗ് ഘട്ടത്തിലെ അവസാന മത്സരം കളിച്ച ശേഷം നാട്ടിലെത്തിയാണ് ധോണി വോട്ട് രേഖപ്പെടുത്തിയത്. പ്ലേ ഓഫ് യോഗ്യത നേരത്തെ തന്നെ നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്ലേ ഓഫിലെ എതിരാളികള്‍ കരുത്തരായ മുംബൈ ഇന്ത്യന്‍സാണ്.

Read More: മുംബൈ ആജാ: രോഹിത്തിനൊപ്പം മുംബൈയ്ക്ക് ജയ് വിളിച്ച് സിവ

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Ziva dhoni alongside papa ms dhoni urges indians to vote

Next Story
ഇവിടെയുണ്ട് ആ ‘റെഡ് സ്റ്റാര്‍’; സോഷ്യല്‍ മീഡിയ തേടിയ സുന്ദരി ഇതാipl fan, ഐപിഎല്‍ ആരാധിക,rcb fan girl, national crush, deepika,ദീപിക, ie malaylam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express