scorecardresearch

"എന്തിനാ ഈ സിഗ് സാഗ് വെള്ള വരകൾ? ഇതൊന്നും അറിയാതെയാണോ ലൈസൻസ് കിട്ടിയത്!"

Zig Zag Line Viral Video: വൈപ്പിനിലെ ഒരു റോഡിലെ സിഗ് സാഗ് വരകൾ കണ്ട് ആളുകൾ ഞെട്ടി എന്നാണ് കേൾക്കുന്നത് എന്ന് പറഞ്ഞാണ് ഒരാൾ വിഡിയോ ഷെയർ ചെയ്തത്

Zig Zag Line Viral Video: വൈപ്പിനിലെ ഒരു റോഡിലെ സിഗ് സാഗ് വരകൾ കണ്ട് ആളുകൾ ഞെട്ടി എന്നാണ് കേൾക്കുന്നത് എന്ന് പറഞ്ഞാണ് ഒരാൾ വിഡിയോ ഷെയർ ചെയ്തത്

author-image
Trends Desk
New Update
zig zag line

ഡ്രൈവിങ് ലൈസൻസ് ലഭിക്കാനായുള്ള ലേണേഴ്സ് ടെസ്റ്റ് പാസ് ആയെങ്കിലും ട്രാഫിക് നിയമങ്ങളിൽ പലതും അറിയാത്ത ഒരുപാട് പേരുണ്ട് നമുക്ക് ചുറ്റും. ഇതിൽ റോഡിലെ വെള്ള വര പല തരത്തിലാവുമ്പോൾ അത് സൂചിപ്പിക്കുന്നത് എന്താണെന്ന് ചോദിച്ചാൽ പലരുമൊന്ന് പരുങ്ങും. ഒരു റോഡിലെ സിഗ് സാഗ് വരകളുടെ വിഡിയോ കണ്ട് ഇതെന്താണ് സംഭവം എന്നാണ് ചോദ്യങ്ങൾ വരുന്നത്. 

Advertisment

വൈപ്പിനിലെ ഒരു റോഡിലെ സിഗ് സാഗ് വരകൾ കണ്ട് ആളുകൾ ഞെട്ടി എന്നാണ് കേൾക്കുന്നത് എന്ന് പറഞ്ഞാണ് ഒരാൾ വിഡിയോ ഷെയർ ചെയ്തത്. ഡിസൈൻ വർക്ക് കാണാൻ നല്ല രസമുണ്ടെന്ന് പറഞ്ഞ് കമന്റുമായി വരുന്നവരുണ്ട്. എന്നാൽ എന്താണ് ഈ സിഗ് സാഗ് വരകൾ എന്ന് നിരവധി പേർ വ്യക്തമായി കമന്റ് ബോക്സിൽ വന്ന് പറഞ്ഞു കൊടുക്കുന്നുണ്ട്. 

Also Read: തെങ്ങോലയിൽ ശിവരൂപം; ഞെട്ടാൻ വരട്ടേ, ട്വിസ്റ്റ് ഉണ്ട്; വീഡിയോ

"സിഗ് സാഗ് വരകള്‍ ഉള്ളിടത്ത് ഓവര്‍ടേക്കിങോ പാര്‍ക്കിങോ പാടില്ല
കാൽനട യാത്രക്കാരുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് സിഗ് സാഗ് വരകള്‍. ഇവിടങ്ങളിൽ പരമാവധി വേഗം 30 കിലോമീറ്റര്‍," ഇങ്ങനെയാണ് ഒരാൾ കുറിച്ചത്. 

Also Read: ഇനി ഏതു നീലിയും വിറയ്ക്കും; 'കത്തനാറി'ൽ മോഹൻലാലിന്റെ കാമിയോ?

"മുന്നിൽ സ്കൂൾ, ആശുപത്രി, ജംഗ്ഷൻ, pedestrian crossing, narrow road തുടങ്ങിയ റിസ്ക് ഏരിയ ഉണ്ടെന്ന മുന്നറിയിപ്പ് നൽകുന്നതിനാണ് ഇത്. എന്തിന് zig-zag ആക്കി വരയ്ക്കുന്നു? നേരേ straight line കാണുമ്പോൾ പലരും ശ്രദ്ധിക്കില്ല ഈ വളഞ്ഞ ലൈൻ കാണുമ്പോൾ brain naturally alert ആകും," ഇങ്ങനെയാണ് മറ്റൊരു കമന്റ്.

Also Read: യൂട്യൂബിൽ പണം വാരണോ? ഇയാളെ കണ്ടു പഠിക്കൂ! ഒറ്റ വീഡിയോയിലൂടെ നേടിയത് 10 കോടി രൂപ

"ഈ വരകൾ എന്തിനാണെന്ന് ആദ്യം പറഞ്ഞുകൊടുത്തിട്ട് വരയ്ക്കുന്നതായിരുന്നു ലാഭം. വിവരമില്ലായ്മ ഒരു തെറ്റല്ല...ഇരട്ട വരയുടെ പുസ്കം പോലെയുണ്ട്.." ഇങ്ങനെ പോകുന്നു സിഗ് സാഗ് വരകളെ കുറിച്ചുള്ള പ്രതികരണങ്ങൾ. 

Read More: സിദാന് മുകളിൽ ബെക്കാമോ? ആ പറഞ്ഞത് ശരിയല്ല; ഷെയ്നിനോട് ആരാധകർ

Traffic Driving License

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: