സഹീർ ഖാനും ഭാര്യ സാഗരിക ഗാഡ്ഗെയും ഹണിമൂൺ ആഘോഷങ്ങൾക്കായി മാലിദ്വീപിലാണുളളത്. കടത്തീരത്തെ ആഡംബര റിസോർട്ടിലെ ഹണിമൂൺ ആഘോഷത്തിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിലൂടെ ഇരുവരും പങ്കുവച്ചിട്ടുണ്ട്. ഇതിൽ ഒരു ഫോട്ടോയ്ക്ക് ഉഗ്രനൊരു കമന്റിട്ടാണ് ടെന്നിസ താരം സാനിയ മിർസ പുതുമണവാളനെ ട്രോളിയത്.

റിസോർട്ടിൽ ഒറ്റയ്ക്ക് കടലിനെ നോക്കി കിടക്കുന്ന സഹീർ ഖാന്റെ ചിത്രമായിരുന്നു അത്. സഹീർ ഖാൻ ഒറ്റയ്ക്ക് ഹണിമൂൺ ആഘോഷിക്കുകയാണെന്ന് തോന്നുന്നുവെന്നായിരുന്നു സാനിയ ഫോട്ടോയ്ക്ക് കമന്റിട്ടത്. സാനിയയുടെ ഈ കമന്റിനെ ആരാധകർ ചിരിയോടെയാണ് സ്വീകരിച്ചത്.

ഏറെ നാളായി പ്രണയത്തിലായിരുന്ന താരങ്ങള്‍ നവംബര്‍ 23ന് റജിസ്റ്റര്‍ വിവാഹം ചെയ്യുകയായിരുന്നു. വ്യത്യസ്ത മതവിഭാഗങ്ങളിൽ നിന്നുള്ളവരായതിനാൽ മതാചാരപ്രകാരമായിരിക്കില്ല നിയമപരമായായിരിക്കും തങ്ങൾ വിവാഹിതരാകുക എന്ന് ഇരുവരും നേരത്തേ തന്നെ പറഞ്ഞിരുന്നു.

Thrilled to have completed our first dive . See the happy faces @zaheer_khan34

A post shared by Sagarika (@sagarikaghatge) on

A post shared by Sagarika (@sagarikaghatge) on

ഐപിഎല്ലിൽ ഡൽഹി ഡെയർഡെവിൾസിന്റെ ക്യാപ്റ്റനാണ് സഹീർ ഖാൻ. ഇന്ത്യയ്ക്കായി 92 ടെസ്റ്റ് മൽസരങ്ങളും 282 ഏകദിന മൽസരങ്ങളും കളിച്ചിട്ടുണ്ട്. ഷാരൂഖ് ഖാന്റെ ചക്തേ ഇന്ത്യയിൽ സാഗരിക അഭിനയിച്ചിട്ടുണ്ട്. ചക്തേ ഇന്ത്യയിലെ പ്രീതി സാബ്ഹർവാൾ എന്ന കഥാപാത്രം സാഗരികയ്ക്ക് പ്രശസ്തി നേടിക്കൊടുത്തു. ഫോക്സ്, മിലേ ന മിലേ ഹം, റഷ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook