scorecardresearch

പാതിരാത്രി വാതിൽ ചവിട്ടിപൊളിച്ച് തൊപ്പിയെ പൊക്കി പൊലീസ്

പൊലീസ് കസ്റ്റഡിയിലെടുക്കാൻ എത്തുന്ന ദൃശ്യങ്ങൾ തൊപ്പി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു

പൊലീസ് കസ്റ്റഡിയിലെടുക്കാൻ എത്തുന്ന ദൃശ്യങ്ങൾ തൊപ്പി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു

author-image
Trends Desk
New Update
Mrz Thoppi| Youtuber| Police Case

യൂട്യൂബർ തൊപ്പിയെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് വാതിൽ ചവിട്ടിപൊളിച്ചെത്തി, Photo: Entertainment Desk/ IE Malayalam

യുവ യൂ ട്യൂബറുടെ ഫ്ലാറ്റിന്റെ വാതിൽ അർദ്ധരാത്രിയിൽ ചവിട്ടിപൊളിച്ച് പൊലീസിന്റെ അതിക്രമം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അശ്ലീലം പറഞ്ഞുവെന്നാരോപിച്ച് യൂ ട്യൂബർ നിഹാദിനെതിരെ നൽകിയ പരാതിയിൽ യു ട്യൂബറെ കസ്റ്റഡിയിലെടുക്കാനായി രാത്രിയിലെത്തിയ പൊലീസ് സംഘമാണ് ഫ്ലാറ്റിനുള്ളിൽ അതിക്രമം നടത്തിയത്.

Advertisment

പൊതുവേദിയിൽ അശ്ലീലവാക്കുകൾ ഉപയോഗിച്ചുവെന്നും ഗതാഗത തടസ്സം വരുത്തിയെന്നും ആരോപിച്ച് ഈ യൂ ട്യൂബർക്കെതിരെയുള്ള കേസുമായി ബന്ധപ്പെട്ടാണ് പൊലീസ് നടപടി. കേസിൽ സാധാരണ നിലയിലെത്തി തന്നെ കസ്റ്റഡിയിലെടുക്കാൻ സാധ്യതയുള്ള ഒരു വ്യക്തിയെ ഭയാനാകവും നാടകീയവുമായ രംഗങ്ങൾ സൃഷ്ടിച്ചായിരുന്നു പൊലീസ് നടപടി. അടിയന്തരാവസ്ഥയുടെ മറവിലെ പൊലീസ് ഭീകരതയ്ക്ക് അരനൂറ്റാണ്ടാകാറാകുമ്പോഴും അധികാര മത്തിലെ അക്രമലഹരി കൈയ്യൊഴിതെ കേരളാ പൊലീസെന്ന ആക്ഷേപത്തിന് ആക്കം കൂട്ടുന്നതാണ് ഈ നടപടിയെന്നു വിമർശനവും ഉയർന്നിട്ടുണ്ട്.

തൊപ്പി എന്ന പേരിലാണ് നിഹാദ് സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്നത്. പൊലീസ് പിടിയിലാകുന്നതിന് ഏതാനും നിമിഷങ്ങൾക്കു മുൻപ് നിഹാദ് സോഷ്യൽ മീഡിയയിൽ ലൈവിലെത്തിയതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

എറണാകുളത്ത് ഫ്ലാറ്റിനു പുറത്തെത്തി വാതിൽ ചവിട്ടിപൊളിച്ചാണ് പൊലീസ് തൊപ്പിയെ കസ്റ്റഡിയിലെടുത്തത്. ഇതിനിടയിൽ ലൈവിലെത്തിയ തൊപ്പി, പൊലീസ് തന്നെ കസ്റ്റഡിലെടുക്കാനെത്തിയെന്നും വാതിൽ പൊളിക്കുകയാണെന്നൊക്കെ പറയുന്നതായി കേൾക്കാം. ഒടുവിൽ പൊലീസ് അകത്ത് കയറിയപ്പോൾ നിങ്ങൾ പൊലീസ് തന്നെയല്ലേ എന്നും തൊപ്പി ചോദിക്കുന്നുണ്ട്.

Advertisment

തൊപ്പിയെ എതിർത്തും പിന്തുണച്ചുമുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. കുട്ടികളെ വളരെ മോശമായ രീതിയിൽ സ്വാധീനിക്കുന്ന തൊപ്പിയെ ശിക്ഷിക്കണമെന്ന് ഒരു വിഭാഗം പറയുമ്പോൾ ഈ രീതിയിൽ കസ്റ്റഡിയിലെടുത്തത് ശരിയായില്ലെന്നാണ് ചിലരുടെ അഭിപ്രായം.

വളാഞ്ചേരി പൈങ്കണ്ണൂര്‍ പാണ്ടികശാല സ്വദേശിയും സന്നദ്ധപ്രവര്‍ത്തകനുമായ സെയ്ഫുദ്ദീന്‍ പാടത്തും എ.ഐ.വൈ.എഫ് നേതാവ് മുര്‍ശിദുല്‍ ഹഖുമാണ് പരാതി നല്‍കിയത്. ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുത്തി, ഉച്ചത്തില്‍ അശ്ലീല വാക്കുകള്‍ ഉചയോഗിച്ചു
തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി.

വളാഞ്ചേരിയിലെ കട ഉദ്ഘാടനത്തില്‍ തൊപ്പിയെ കാണാന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അടക്കം നിരവധി കൗമാരക്കാരാണ് എത്തിയിരുന്നത്. തൊപ്പിയുടെ പാട്ടും പരിപാടിയിലെ ആള്‍ക്കൂട്ടവും സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചയായിരുന്നു. ആറ് ലക്ഷത്തില്‍ കൂടുതല്‍ സബ്‌സ്‌ക്രൈബേഴ്‌സാണ് കണ്ണൂര്‍ സ്വദേശിയായ തൊപ്പിയുടെ യുട്യൂബ് ചാനലിനുള്ളത്.

കേരളത്തിലെ പ്രമുഖ യൂട്യൂബർമാരുടെ വീടുകളിൽ ഇന്നലെ നടത്തിയ റെയ്ഡു ഏറെ ചർച്ചകൾക്കിടയാക്കി. പേളി മാണി, അർജ്യൂ, സുജിത്ത് ഭക്തൻ, അൺബോക്സിങ്ങ് ഡ്യൂഡ്, എം ഫോർ ടെക്ക് തുടങ്ങിയവർക്കെതിരെ ആയിരുന്നു നടപടി.

Police Case Viral Video Trending

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: