എം4 ടെക് എന്ന യൂട്യൂബ് ചാനലിലൂടെ ശ്രദ്ധ നേടിയ ജിയോ ജോസഫ് വിവാഹിതനായി. എലിസബത്ത് ആണ് വധു.നവംബർ മാസം 12 നായിരുന്നു മനസമ്മതം.
മലയാളത്തിൽ ആദ്യമായി ഗോൾഡ് ബട്ടൺ കിട്ടിയ യുട്യൂബ് ചാനലുകളിൽ ഒന്നാണ് എം4 ടെക്. ശാസ്ത്ര സംബന്ധമായ പരീക്ഷണങ്ങൾ ഉൾപ്പെടുന്ന വീഡിയോയാണ് ജിയോയുടെ ചാനലിൽ കണ്ടുവരുന്നത്. പോളിടെക്നിക്കിൽ നിന്നു ഇലക്ട്രോണിക്സ് പാസായ ജിയോ ഖത്തറിൽ കുറച്ചു നാളുകൾ ജോലി ചെയ്തിരുന്നു. പിന്നീട് നാട്ടിലേയ്ക്കു തിരിച്ചെത്തിയതിനു ശേഷമാണ് വ്ളോഗിങ്ങ് തുടങ്ങുന്നത്.
80 ലക്ഷത്തോളം സബ്സ്ക്രൈബേഴ്സ് ജിയോയുടെ എം4 ടെക് ചാനലിനുണ്ട്. അനവധി ആരാധകരും ജിയോയുടെ ചാനലിനുണ്ട്.