scorecardresearch

യൂട്യൂബിൽ പണം വാരണോ? ഇയാളെ കണ്ടു പഠിക്കൂ! ഒറ്റ വീഡിയോയിലൂടെ നേടിയത് 10 കോടി രൂപ

കഴിഞ്ഞ 9 വർഷം കൊണ്ട് ഒറ്റ വീഡിയോയിലൂടെയാണ് ഈ യൂട്യബർ 1.2 മില്യൺ ഡോളർ സമ്പാദിച്ചത്

കഴിഞ്ഞ 9 വർഷം കൊണ്ട് ഒറ്റ വീഡിയോയിലൂടെയാണ് ഈ യൂട്യബർ 1.2 മില്യൺ ഡോളർ സമ്പാദിച്ചത്

author-image
Trends Desk
New Update
fireplace

ചിത്രം: യൂട്യൂബ്

ഒരു വീഡിയോ ഹിറ്റാക്കാൻ ക്യാമറയും തൂക്കി വെയിലത്തും മഴയത്തും വിവിധ രാജ്യങ്ങളിലൂടെ സഞ്ചരിക്കുന്ന യൂട്യൂബർമാരെ നമ്മൾ നിരവധി കണ്ടിട്ടുണ്ട്. എന്നാൽ വലിയ കഷ്ടപ്പാടില്ലാതെ കോടികൾ സമ്പാദിക്കുന്ന ഒരു യൂട്യൂബറാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. പുള്ളി ചെയ്തതാകട്ടെ സിംപിളായ ഒരു കാര്യവും. 9 വർഷം മുമ്പ് ഒരു വീഡിയോ അങ്ങ് അപ്‌ലോഡ് ചെയ്തു. 

Advertisment

സംഭവം എന്താണെന്നല്ലേ? പത്തു മണിക്കൂർ ദൈർഘ്യമുള്ള തീ കായുന്ന ഒരു 'ഫയർപ്ലേസി'ന്റെ വീഡിയോ. അത്ര തന്നെ! വീഡിയോയിൽ പാട്ടില്ല, ഡാൻസില്ല, റിയാക്ഷനുകളോ ഒന്നുമില്ല. കത്തുന്ന വിറകിന്റെ ശബ്ദം മാത്രം. കഴിഞ്ഞ 9 വർഷം കൊണ്ട് ഈ ഒരൊറ്റ വീഡിയോയിലൂടെ മാത്രം ഇയാൾ സമ്പാദിച്ചത് ഏകദേശം 1.2 മില്യൺ ഡോളറാണ് ( ഏകദേശം 10 കോടി). 

Also Read: തെങ്ങോലയിൽ ശിവരൂപം; ഞെട്ടാൻ വരട്ടേ, ട്വിസ്റ്റ് ഉണ്ട്; വീഡിയോ

15 കോടിയിലധികം വ്യൂസ് ആണ് വീഡിയോയ്ക്ക് യൂട്യൂബിൽ ലഭിച്ചത്. "Fireplace 10 hours" എന്ന പേരിലുള്ള യൂട്യൂബ് ചാനലിന് ഒരു ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സുമുണ്ട്. ശരാശരി 140,000 ഡോളർ വരുമാനമാണ് പ്രതിവർഷം ഈ വീഡിയോയിലൂടെ ലഭിക്കുന്നത്. ഫയർപ്ലേസ് വീഡിയോകൂടാതെ മഴ പെയ്യുന്നതും തിരമാലകളും അടക്കം മറ്റു നിരവധി ലൂപ്പിംഗ് വീഡിയോകളും മറ്റു യൂട്യൂബ് ചാനലുകളിലായി കാണാം.

Also Read: ഇനി ഏതു നീലിയും വിറയ്ക്കും; 'കത്തനാറി'ൽ മോഹൻലാലിന്റെ കാമിയോ?

ആരാണ് ഈ വീഡിയോ കാണുക എന്ന് ചിന്തിക്കുന്നുണ്ടോ? വിദേശ രാജ്യങ്ങളിൽ ചില റെസ്റ്റോറന്റുകൾ, കഫേകൾ, ടാറ്റൂ സ്റ്റുഡിയോകൾ തുടങ്ങിയവയിലെല്ലാം ആംബിയൻസിന് വേണ്ടി ഇത് ടിവിയിൽ വെക്കാറുണ്ട്. പ്രത്യേകിച്ച് ക്രിസ്മസ് കാലത്തും മഞ്ഞുകാലത്തും ഇതിന് കാഴ്ചക്കാർ കൂടുതലാണ്. 

Read More: സിദാന് മുകളിൽ ബെക്കാമോ? ആ പറഞ്ഞത് ശരിയല്ല; ഷെയ്നിനോട് ആരാധകർ

Youtube

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: