വിവാഹദിവസം ഒരുപാട് ഓർമകൾ നൽകുന്നതാണ്. കാനഡ സ്വദേശിയായ ക്ലേടോൺ കുക്കും ഒരിക്കലും തന്റെ വിവാഹ ദിനം മറക്കില്ല. ഒരു ജീവൻ രക്ഷിക്കാൻ സാധിച്ചതിന്റെ സന്തോഷം ക്ലേടോണിന് എന്നുമുണ്ടാകും. തടാകത്തിൽ മുങ്ങിത്താഴുമായിരുന്ന ഒരു കുഞ്ഞിനെയാണ് ക്ലേടോൺ രക്ഷിച്ചത്.

ക്ലേടോണും വധുവും വിവാഹദിവസം ചിത്രങ്ങൾക്ക് പോസ് ചെയ്യുകയായിരുന്നു. ഈ സമയത്താണ് ഒരു കുട്ടി തടാകത്തിൽ മുങ്ങിത്താഴുന്നത് കണ്ടത്. ഉടൻതന്നെ ക്ലേടോൺ തടാകത്തിലേക്ക് എടുത്തു ചാടി കുട്ടിയെ കരയ്ക്കെത്തിച്ചു. വിവാഹ വസ്ത്രം മുഴുവൻ വെളളത്തിൽ നനഞ്ഞെങ്കിലും ക്ലേടോണിന് കുട്ടിയെ രക്ഷിക്കാൻ കഴിഞ്ഞതിന്റെ സന്തോഷമായിരുന്നു.

വെഡ്ഡിങ് ഫോട്ടോഗ്രാഫർ ഈ ചിത്രങ്ങൾ പകർത്തുകയും ഫെയ്സ്ബുക്ക് പേജിൽ ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ