മലയാളി യുവാവിന്റെ സൂപ്പർ ഡൈവിങ് കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽ മീഡിയ. ഒളിംപിക്സിലെ ഡൈവിങ് മത്സരങ്ങൾ കണ്ട് കണ്ണ് തള്ളിയ മലയാളികൾ ഇപ്പോൾ അഹങ്കാരത്തോടെ പറയുകയാണ് ഇവനെ ഒളിംപിക്സിന് അയക്കണമെന്ന്, ചെക്കൻ മെഡൽ വല്ലതും കൊണ്ടുവരുമെന്നാണ് മലയാളികളുടെ പ്രതീക്ഷ.

കണ്ണൂര്‍ കരിയാട് സ്വദേശി മുഹമ്മദ് ജാസിറാണ് ഈ തകര്‍പ്പന്‍ പെര്‍ഫോമന്‍സ് ചെയ്യുന്നത്. നാട്ടിലെ നീന്തൽക്കുളത്തിൽ കൂട്ടുമാരുമായിട്ടുള്ള മത്സരത്തിലാണ് ജാസിറിന്റെ സൂപ്പർ പെർഫോമൻസ്. നീന്തൽക്കുളത്തിന് നടുവിലെ ട്യൂബിന് ഉളളിലൂടെ ഡൈവ് ചെയ്യുക എന്നതായിരുന്നു മത്സരം. കരയിൽ നിന്നും ഏതാണ്ട് 8 മീറ്ററോളം അകലത്തിലാണ് ട്യൂബ് വച്ചത്.

ഓടിവന്ന് വായുവില്‍ ഉയര്‍ന്നുചാടി ജാസിര്‍ കുളത്തിലിട്ട ട്യൂബിന് ഉള്ളിലൂടെ ഊളിയിട്ട് ഇറങ്ങിയപ്പോൾ എല്ലാവരും ഞെട്ടി. ജാസിറിന്റെ കൂട്ടുകാരിലൊരാളാണ് ഈ സൂപ്പർ ഡൈവ് മൊബൈലിൽ പകർത്തിയത്. ഫെയ്സ്ബുക്കിൽ വിഡിയോ ഷെയർ ചെയ്തതോടെ ജാസിർ സൂപ്പർതാരമായി. ലക്ഷക്കണക്കിന് പേരാണ് ജാസിറിന്റെ ചാട്ടം കണ്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ