മുംബൈ: പഞ്ചാബി ഗാനത്തിന് അനുസരിച്ച് നൃത്തച്ചുവടുകൾ വച്ച പാക്കിസ്ഥാൻ യുവാവിന്റെ വീഡിയോ വൈറലാവുന്നു. കറാച്ചിയിലെ മാളിൽ വച്ചായിരുന്നു മെഹറോസ് സ്വാഗ് എന്ന യുവാവ് അതിമനോഹരമായി നൃത്തം ചെയ്തത്.

മെഹറോസ് തന്റെ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ 6.8 മില്യൻ പേരാണ് കണ്ടിരിക്കുന്നത്. നിരവധി പേരാണ് യുവാവിനെ അഭിനന്ദിച്ച് കമന്റ് ചെയ്തത്.

വിദ്യാർത്ഥിയായ മെഹറോസിന് ഡാൻസ് ഒരുപാട് ഇഷ്ടമാണെന്ന് ഫെയ്സ്ബുക്ക് പേജ് നോക്കിയാൽ മതിയാകും. താൻ ഡാൻസ് കളിക്കുന്നതിന്റെ നിരവധി വീഡിയോകൾ മെഹറോസ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ