scorecardresearch

Latest News

‘നിങ്ങള്‍ക്ക് എന്നെ കാണാനാവില്ല’; കോഹ്ലിയുടെ ചിത്രം പോസ്റ്റ് ചെയ്ത് ജോണ്‍ സിന

കോഹ്ലി ഹസ്തദാനം നല്‍കാന്‍ കൈ നീട്ടുന്ന ചിത്രമാണ് ജോണ്‍ സിന പോസ്റ്റ് ചെയ്തത്

John Cena, ജോണ്‍ സിന, Virat Kohli, വിരാട് കോഹ്ലി, picture, ചിത്രം, instagram, ഇന്‍സ്റ്റഗ്രാം, viral photo, world cup cricket ലോകകപ്പ് ക്രിക്കറ്റ്

ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലിയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് റെസ്ലിംങ് താരം ജോണ്‍ സിന. കോഹ്ലി ഹസ്തദാനം നല്‍കാന്‍ കൈ നീട്ടുന്ന ചിത്രമാണ് ജോണ്‍ സിന പോസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ മുന്‍കാലത്തെ പല പോസ്റ്റുകളും പോലെ ഇതും യാതൊരു ക്യാപ്ഷനും കൂടാതെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

മറുവശത്ത് ആരാണ് കോഹ്ലിക്ക് കൈ നീട്ടുന്നതെന്ന് ചിത്രത്തില്‍ കാണാന്‍ കഴിയുന്നില്ല. ഈ ചിത്രം ആരാധകര്‍ക്കിടയില്‍ ആകാംക്ഷയുണര്‍ത്തി. സെമി ഫൈനലിന് തയ്യാറെടുക്കുന്ന ഇന്ത്യയ്ക്ക് ആശംസ നേരുകയാണ് അദ്ദേഹം ചെയ്തതെന്നാണ് ചില ആരാധകര്‍ അഭിപ്രായപ്പെട്ടത്.

‘നിങ്ങള്‍ക്ക് എന്നെ കാണാന്‍ കഴിയില്ല’ (You can’t see me) എന്ന വാചകം ഉപയോഗിക്കാറുളള ജോണ്‍ സിന മറുവശത്ത് താനാണ് നില്‍ക്കുന്നതെന്ന് പ്രതീകാത്മകമായി സൂചിപ്പിച്ചതാണെന്നാണ് പലരും കമന്റ് ചെയ്തത്.


ഒരു കോടിയിലധികം ഫോളോവേഴ്സ് ഉളള ജോണ്‍ സിനയുടെ ഇന്‍സ്റ്റഗ്രാമിലെ ചിത്രം വൈറലായി മാറി. ക്രിക്കറ്റ് ആരാധകരും റെസ്ലിങ് ആരാധകരും ചിത്രം ഒന്നടങ്കം ഏറ്റെടുത്തു. ഇന്ത്യയെ ലോകകപ്പില്‍ പിന്തുണയ്ക്കുകയാണ് ജോണ്‍ സിന ചെയ്തതെന്ന് പലരും പറഞ്ഞു. എന്നാല്‍ കോഹ്ലിയെ സിന കണ്ടുമുട്ടിയ അപൂര്‍വ്വ നിമിഷമാണ് ഇതെന്നാണ് മറ്റുളളവര്‍ അഭിപ്രായപ്പെടുന്നത്.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: You cant see me john cena posts virat kohlis picture triggers curiosity among fans

Best of Express