Latest News

ഇന്റർനെറ്റ് ലോകത്ത് തരംഗമായ 2018ലെ വൈറൽ വീഡിയോകൾ

പുതു വർഷ പിറവിയിലേക്ക് ചുവടുവെയ്ക്കുകയാണ് ലോകം. രസകരമായ ഒട്ടനവധി കാഴ്ച്ചകൾ ഇന്റർനെറ്റ് ലോകം 2018ൽ വൈറലാക്കിയിരുന്നു. പ്രിയാ വാര്യയരുടെ പുരികം ഉയർത്തൽ മുതൽ ഗോവിന്ദയുടെ പാട്ടിനൊത്ത് നൃത്തം ചെയ്‌ത മധ്യ വയസ്‌കന്റെ വീഡിയോ വരെ ഒട്ടനവധി വൈറൽ വീഡിയോകൾ 2018 നമുക്ക് സമ്മാനിച്ചിരുന്നു. അത്തരം വൈറൽ വീഡിയോകളിലൂടെ ഒന്നു കണ്ണോടിക്കാം. 1. പാരീസിലെ ‘സ്പൈഡർമാൻ’ നാലാം നിലയിൽ വലിഞ്ഞു കയറി കുട്ടിയെ രക്ഷിച്ച മാലിയൻ അഭയാർത്ഥി മമൗദു ഗസാമയാണ് ഇന്റർനെറ്റ് ലോകം ആരാധിച്ച വീര നായകൻ. കുഞ്ഞ് […]

പുതു വർഷ പിറവിയിലേക്ക് ചുവടുവെയ്ക്കുകയാണ് ലോകം. രസകരമായ ഒട്ടനവധി കാഴ്ച്ചകൾ ഇന്റർനെറ്റ് ലോകം 2018ൽ വൈറലാക്കിയിരുന്നു. പ്രിയാ വാര്യയരുടെ പുരികം ഉയർത്തൽ മുതൽ ഗോവിന്ദയുടെ പാട്ടിനൊത്ത് നൃത്തം ചെയ്‌ത മധ്യ വയസ്‌കന്റെ വീഡിയോ വരെ ഒട്ടനവധി വൈറൽ വീഡിയോകൾ 2018 നമുക്ക് സമ്മാനിച്ചിരുന്നു. അത്തരം വൈറൽ വീഡിയോകളിലൂടെ ഒന്നു കണ്ണോടിക്കാം.

1. പാരീസിലെ ‘സ്പൈഡർമാൻ’

നാലാം നിലയിൽ വലിഞ്ഞു കയറി കുട്ടിയെ രക്ഷിച്ച മാലിയൻ അഭയാർത്ഥി മമൗദു ഗസാമയാണ് ഇന്റർനെറ്റ് ലോകം ആരാധിച്ച വീര നായകൻ. കുഞ്ഞ് നാലാം നിലയിൽ അപകടാവസ്ഥയിൽ തൂങ്ങി നിൽക്കുന്നത് കണ്ട ഗസാമ യാതൊരു സുരക്ഷാ ഉപകരണങ്ങളുമില്ലാതെ നാലാം നിലയിൽ വലിഞ്ഞു കയറി കുട്ടിയെ രക്ഷിക്കുകയായിരുന്നു.

2. ‘ഡാൻസിങ് അങ്കിൾ’

വിവാഹ ആഘോഷത്തിന്റെ ഇടയിൽ ഗോവിന്ദയുടെ ഗാനത്തിനൊത്ത് ചുവടുവെക്കുന്ന മധ്യ വയസ്‍കന്റെ വീഡിയോ ആണ് ഇന്റർനെറ്റിൽ വൈറലായ മറ്റൊരു വീഡിയോ. സിനിമാ താരങ്ങളായ ദിവ്യ ദത്ത ,ദിയാ മിർസ, സന്ധ്യ മേനോൻ തുടങ്ങി നിരവധി പേരാണ് ഈ വീഡിയോ പങ്കുവെച്ചത്.

3. ‘എച്2ഒ എന്നാലെന്ത്?”

മിസ്സ് വേൾഡ് ബംഗ്ലാദേശ് 2018 മത്സാരാർത്ഥിയെ കുഴക്കിയ ചോദ്യമാണിത് ‘എച്2ഒ എന്നാലെന്ത്?”. മത്സരത്തിന്റെ സമ്മർദത്തലാകാം സ്‌കൂൾ വിദ്യാർത്ഥിക്ക് പോലും ഉത്തരം നൽകാനാകുന്ന ചോദ്യത്തിന് മറുപടി പറയാനായില്ല. എന്നാൽ ജഡ്‌ജ് തന്നെ ഉത്തരം നൽകിയപ്പോൾ അതേ പേരിൽ ധൻമോണ്ടിയിൽ ഒരു റെസ്റ്റോറന്റ് ഉണ്ടെന്നാണ് മറുപടി പറഞ്ഞത്.

4. പാകിസ്ഥാനിലെ ന്യൂസ് റൂമിലെ അവതാരകരുടെ തർക്കം

മുപ്പത് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോയിൽ രണ്ട് വാർത്താ അവതാരകർ തമ്മിലുള്ള തർക്കമാണ് ഇന്റർനെറ്റ് ലോകത്ത് തരംഗമായത്. പ്രൊഡക്ഷൻ അംഗത്തോട് കൂടെയുള്ള അവതാരകനെക്കുറിച്ച് പരാതി പറയുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

5. ബ്രിട്ടിഷ് രാജ്ഞി ക്യൂൻ എലിസബത്തിനോട് ഡോണാൾഡ് ട്രംപിന്റെ അനാദരവ്.

യുകെ സന്ദർശനം നടത്തുന്നതിനിടെ റോയൽ പ്രോട്ടോകോൾ ലംഘിച്ച് ബ്രിട്ടീഷ് രാജ്ഞിയോട് അനാദരവ് പ്രകടിപ്പിച്ചതിന്റെ വീഡിയോയും കഴിഞ്ഞ കൊല്ലം വൈറൽ ആയിരുന്നു.

6. പ്രിയാ വാര്യർ- മാണിക്യ മലരായ പൂവി
ഒമർ ലുലു സംവിധാനം ചെയ്യുന്ന ‘ഒര് അഡാർ ലവ്വ് ‘ എന്ന സിനിമയിലെ ‘മാണിക്യ മലരായ പൂവി’ എന്ന ഗാനത്തിൽ പ്രിയാ വാര്യരുടെ പുരികം ഉയർത്തുന്നതും കണ്ണിറുക്കലുമാണ് ഇന്റർനെറ്റ് ലോകം കീഴടക്കിയത്.

7. ബാരാക്ക് ഒബായുടെ സാന്റാക്ലോസ്
മുൻ അമേരിക്കൻ പ്രസിഡന്റ് ബാരാക്ക് ഒബാമ കുട്ടികളുടെ ആശുപത്രിയിൽ ക്രിസ്‌മസ് സമ്മാനങ്ങളുമായി എത്തിയ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്.

8. ഇമ്രാൻ ഖാന്റെ മുൻ ഭാര്യ രഹാം ഖാൻ

പാകിസ്ഥാൻ പ്രധാന മന്ത്രി ഇമ്രാൻ ഖാന്റെ മുൻ ഭാര്യ രഹാം ഖാനോട് അഞ്ജാത യുവതി നടത്തിയ വിധ്വേഷപരമായ അഭിമുഖത്തിന്റെ ദൃശ്യങ്ങളാണ് വൈറലായത്. രഹാം ഖാനോട് പ്രകോപനപരമായ ചോദ്യങ്ങൾക്ക് ശാന്തമായി മറുപടി പറയുന്ന രഹാമിന് അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു.

9. തുർക്കിയിലെ ഫാഷൻ പരേഡിലെ ‘ക്യാറ്റ് വാക്ക്’

ഫാഷൻ ലോകത്ത് പരിചിതമായ വാക്കാൻ ക്യാറ്റ് വാക്ക് എന്നാൽ തുർക്കിയിൽ ഫാഷൻ ഷോവിനിടെ അവിചാരിതമായി മോഡലുകൾക്കൊപ്പം വേദിയിൽ എത്തിയ പൂച്ചയാണ് ഇന്റെർനെറ്റ് ലോകത്തിലെ താരം.

 

View this post on Instagram

 

Ahahahahahah #catwalk #real #vakkoesmod #catmoss

A post shared by H (@hknylcn) on

10. ഉത്തർപ്രദേശിലെ ‘വെടിയൊച്ച’
ഉത്തർപ്രദേശിലെ പൊലീസ് അക്രമികളെ തുരത്താൻ ഉപയോഗിച്ച രസകരമായ മാർഗ്ഗമാണ് ഇന്റെർനെറ്റിൽ തരംഗമായത്. തോക്ക് പ്രവർത്തനരഹിതമായതിനെ തുടർന്ന് ക്രിമിനലുകളെ തുരത്താൻ പൊലീസ് കരിമ്പിൻ തോട്ടത്തിൽ ഒളിച്ചിരുന്ന് ‘ഠേ ഠേ ‘ എന്ന് ശബ്‌ദം ഉണ്ടാക്കിയതിന്റെ ദൃശ്യമാണ് തരംഗമായത്.

11. ഡൊണാൾഡ് ട്രംപിന്റെ ഷൂവിലെ ടോയ്‌ലെറ്റ് പേപ്പർ

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഷൂവിൽ പറ്റിപിടിച്ചിരുന്ന ടൊയ്‌ലെറ്റ് പേപ്പറാണ് ഇന്റെർനെറ്റ് ലോകത്തെ ചിരിപ്പിച്ചത്. വിമാനത്തിന്റെ പടവുകൾ കയറുമ്പോൾ ട്രംപിന്റെ ഷൂവിലെ പേപ്പറിന്റെ ദൃശ്യമാണ് വൈറലായത്.

12. പാക്കിസ്ഥാനിലെ അവതാരകന് നേരെ ലൈവിനിടെ തീയുണ്ട ഏറ്

പാക്കിസ്ഥാനിലെ വാർത്താ അവതാരകൻ ലൈവ് ഷോ അവതരിപ്പിക്കുന്നതിനിടെ ദേഹത്ത് പതിച്ച തീയുണ്ട ഇന്റർനെറ്റ് ലോകത്തെ ഞെട്ടിച്ചത്. സംവാദ പരിപാടി അവതരിപ്പിക്കവേയാണ് അവതാരകന്റെ ദേഹത്ത് തീയുണ്ട പതിച്ചത്.

13. കുട്ടിയുടേയും അച്ഛന്റെയും ലിപ്പ് സിങ്ക് വീഡിയോ

മറൂൺ 5ന്റെ പ്രശ്‌സതമായ ‘ഗേൾ ലൈക്ക് യൂ’ എന്ന ഗാനത്തിന് കുളിക്ക് ശേഷം തോർത്തും ചുറ്റി അച്ഛനും മകളും ചേർന്ന് കണ്ണാടിയിൽ നോക്കി പാട്ടിനൊത്ത് ചുണ്ട് അനക്കുന്ന മനോഹര ദൃശ്യമാണ് അനേകം ആളുകളുടെ ഹൃദയം കവർന്നത്. കുട്ടിയുടെ അമ്മയാണ് അച്ഛന്റെയും മകളുടെയും വീഡിയോ പകർത്തിയത്.

 

View this post on Instagram

 

A little post bath lip sync battle last night Myla is one heck of a lip syncer

A post shared by Trina Wesson (@mydarlingmyla) on

14. ശങ്കർ മഹാദേവന്റെ ‘ ബ്രത്ത്‌ലെസ്സ്’ ഗാനം വീണയിൽ

ശ്രീവാണി എന്ന കലാകാരി വീണയിൽ ശങ്കർമഹാദേവന്റെ ശ്വാസം വിടാതെയുള്ള ‘ ബ്രത്ത്‌ലെസ്സ്’ എന്ന ഗാനം അവതരിപ്പിച്ചാണ് ആനന്ദ് മഹീന്ദ്രയെ പോലെയുള്ളവരെ അമ്പരപ്പിച്ചിരിക്കുന്നത്. മൂന്ന് മിനിറ്റുള്ള ഗാനം ശങ്കർ മഹാദേവൻ ശ്വാസം വിടാതെയാണ് പാടിയിരിക്കുന്നത്.

15. ഫീൽ ക്രൂ എന്ന ഡാൻസ് ട്രൂപ്പിന്റ റേപ്പിനെതിരായുള്ള നൃത്തം
ഡാൻസ് പ്ലസ് 4 വേദിയിൽ മുബൈയിലെ കൗമാരക്കരുടെ ഡാൻസ് ട്രൂപ്പായ ഫീൽ ക്രൂ ബലാത്സംഘത്തിനെതിരെ അവതരിപ്പിച്ച നൃത്തം കണ്ടു വിധി കർത്താക്കളുടെ വരെ കണ്ണുകൾ നിറഞ്ഞു. ഇവരുടെ നൃത്തത്തിന്റെ ദൃശ്യങ്ങളാണ് ഇന്റെർനെറ്റ് ലോകത്ത് തരംഗമായത്.

16. പാക്കിസ്ഥാനി ഉദ്യോഗസ്ഥന്റെ പഴ്‌സ് അടിച്ചു മാറ്റൽ

പാക്കിസ്ഥാനി ഉദ്യോഗസ്ഥൻ കുവൈത്ത് പ്രതിനിധിയുടെ പഴ്‌സ് മോഷ്ടിക്കുന്ന ദൃശ്യങ്ങളാണ് വൈറലായത്. പാകിസ്ഥാൻ സന്ദർശിച്ച കുവൈത്ത് പ്രതിനിധി മേശപ്പുറത്ത് വച്ച പഴ്‌സ് ഒന്നുമറിയാത്തത് പോലെ പാക് ഉന്നത ഉദ്യോഗസ്ഥൻ കൈക്കലാക്കിയപ്പോൾ ‘മുകളിൽ ഇരുന്ന് ഒരാൾ എല്ലാം കാണുണ്ടെന്ന ‘ സത്യം മറന്നു പോയി. സംഭവത്തിനറെ സിസിടിവി ദൃശ്യമാണ് പുറത്തു വന്നത്.

17. ഉരുണ്ട് വരുന്ന നാരങ്ങയാണ് ട്വിറ്ററിലെ താരം

ട്വിറ്ററിൽ തരംഗമായ വീഡിയോയാണ് നാരങ്ങ ഉരുണ്ട് വരുന്ന ദൃശ്യം. പ്രഭാത വ്യായമത്തിന് പോയ മൈക്ക് സക്കാസേഗവയാണ് ട്വിറ്റിൽ ഉരുണ്ടു വരുന്ന നാരങ്ങ. മാനസിക സമ്മർദം കുറയ്ക്കാൻ അനുയോജ്യമാണെന്ന് അഭിപ്രായപ്പെട്ടാണ് നിരവധി ആളുകൾ ഈ വീഡിയോ പങ്കുവച്ചത്.

18. കടൽ പന്നിയുടെയും നീരാളിയുടേയും അടി

കയാക്കിങ്ങിനിടെ കൈൽ മുള്ളിൻ എന്ന സാഹസികനെയാണ് നീരാളിയും കടൽപന്നിയും ചേർന്ന് ആക്രമിച്ചത്. നീരാളി മുളിന്റെ മുഖത്ത് അടിക്കുന്നതിന്റെ ഗോപ്രോ വീഡിയോ ആണ് പുറത്ത് വന്നത്.

 

View this post on Instagram

 

新しい @gopro #Hero7Black で衝撃映像撮れた 4K60fpsの安定化オンで撮ったからここまで驚いて全部撮れてた!こんな楽しいカヤックはじめて!!音声も海とかのガチャガチャ音ないし最高! @barekiwi getting octopus smashed into his face by a seal⁉ I’ve never had such an amazing kayak everrrrr!! I am super stoked that the new @goproanz #Hero7Black captured without missing a thing although we shook so much, #hypersmooth the stabilisation managed it so well!! I made a little montage to show how good the audio came out!! No noises super clean!! Thanks to @kaikourakayaks @purenewzealand @kaikouranz @goprojp @howtodadnz @snapair for such an epic trip!! #gopro #ゴープロ #ゴープロのある生活

A post shared by TAIYO MASUDA (@taiyomasuda) on

19. കുവൈറ്റ് ഗായകന്റെ ‘വൈഷ്ണവ് ജൻ തോ’
കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ സാമീപ്യത്തിൽ കുവൈത്തി ഗായകൻ മുബാരക്- അൽ- റാഷിദ് ആണ് മഹാത്മ ഗാന്ധിയുടെ ഇഷ്‌ട ഭജനയായ ‘വൈഷ്ണവ് ജൻ തോ’ ആലപിച്ചത്. വേദിയിലുള്ള സുഷമാ സ്വരാജിന്റെ മുഖത്ത് അത്ഭുതവും വീഡിയോയിൽ കാണാം.

20.ചൈനീസ് ബാങ്ക് മീറ്റിങ്ങിനിടയിൽ മലമ്പാമ്പ്

ചൈനയിൽ ബാങ്ക് മീറ്റിങ്ങിനിടയിൽ ഉദ്യോഗസ്ഥരുടെ ഇടയിലേക്ക് മേൽക്കൂരയിൽ നിന്നും മലമ്പാമ്പ് വീഴുന്നതിന്റെ ദൃശ്യമാണ് വൈറലായിരിക്കുന്നത്. പാമ്പ് വീഴുന്നത് കണ്ട് ഉദ്യോഗസ്ഥർ ഭയക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Year ender 2018 top 20 viral videos broke the internet this year

Next Story
അലക്സയോട് ചോദിച്ച് ഹോംവര്‍ക്ക് ചെയ്ത് ആറ് വയസുകാരന്‍; കൈയോടെ പിടികൂടി മാതാവ്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express