ആക്ഷന്‍ ഹീറോ യതീഷ് ചന്ദ്രയ്ക്ക് കാക്കി മാത്രമല്ല, കസവ് മുണ്ടും ചേരും. ലാത്തി വീശാന്‍ മാത്രമല്ല, ഡാന്‍സ് കളിക്കാനും അറിയാം ഈ ഐപിഎസ് ഓഫീസര്‍ക്ക്. തന്റെ ബന്ധുവും കര്‍ണാടകയിലെ പ്രമുഖ വ്യവസായിയുമായ കെ.എസ്.പ്രസാദ് പണിക്കരുടെ ആണ്‍മക്കളുടെ കല്യാണത്തിന് താരമായത് അക്ഷരാര്‍ത്ഥത്തില്‍ യതീഷ് ചന്ദ്രയായിരുന്നു.
സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പങ്കെടുത്ത വിവാഹ ചടങ്ങുകളില്‍ എല്ലാവരുടേയും കണ്ണുകള്‍ ഉടക്കിയത് യതീഷ് ചന്ദ്രയുടെ തകര്‍പ്പന്‍ ഡാന്‍സ് പെര്‍ഫോമന്‍സില്‍.
കസവ് മുണ്ടും ഷര്‍ട്ടും ധരിച്ച് മാസ് ലുക്കിലായിരുന്നു അദ്ദേഹത്തിന്റെ വേദിയിലേക്കുള്ള വരവ് പോലും. മംഗലാപുരത്തായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.
കര്‍ണാടകയിലെ ദാവന്‍ഗരെ ജില്ലക്കാരാനാണ് യതീഷ്. ബെംഗളൂരുവില്‍ ഇലക്ട്രോണിക് എന്‍ജിനീയറായി ജോലി ചെയ്ത് വരികയായിരുന്ന യതീഷ് ആ ജോലി ഉപേക്ഷിച്ചാണ് ഐപിഎസുകാരനായത്. സോഫ്‌റ്റ്‌വെയര്‍ എന്‍ജിനീയര്‍ ആയ ശ്യാമളയാണ് യതീഷിന്റെ ഭാര്യ.