‘നിങ്ങളെന്താ തമാശ കളിക്കുകയാണോ?; രണ്‍വീറിന്റെ ട്വീറ്റിനെതിരെ ഇടിക്കൂട്ടില്‍ നിന്നും ഭീഷണി

ധോണിയെ പ്രശംസിച്ചു കൊണ്ടുള്ള ഐസിസിയുടെ ട്വീറ്റിനെതിരെയായിരുന്നു ഹെയ്മന്‍ അന്ന് രംഗത്തെത്തിയത്.

മാഞ്ചസ്റ്ററില്‍ ഇന്ത്യ ഒരിക്കല്‍ കൂടി പാക്കിസ്ഥാനെ തറ പറ്റിച്ചപ്പോള്‍ ഗ്യാലറിയില്‍ രണ്‍വീര്‍ സിങ്ങുമുണ്ടായിരുന്നു. എവര്‍ എനര്‍ജറ്റിക്കായ രണ്‍വീര്‍ ഓരോ പന്തും ആവേശത്തോടെയാണ് കണ്ടത്. കളിക്കു ശേഷം ഇന്ത്യന്‍ താരങ്ങളെ ഓരോരുത്തരായി തിരഞ്ഞു പിടിച്ച് സെല്‍ഫിയുമെടുത്ത് രണ്‍വീര്‍ തന്റെ ലോകകപ്പ് എന്നും ഓര്‍ത്തുവെക്കുന്ന ഒന്നാക്കി മാറ്റി.

ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയേയും രണ്‍വീര്‍ തന്റെ സെല്‍ഫിക്കുള്ളിലാക്കിയിരുന്നു. ‘Eat, Sleep, Dominate. Repeat’ എന്ന വാക്കുകളോടെയായിരുന്നു ഹാര്‍ദിക്കിനൊപ്പമുള്ള ചിത്രം രണ്‍വീന്‍ ട്വീറ്റ് ചെയ്തത്. പക്ഷെ രണ്‍വീറിന്റെ പോസിറ്റിന് അപ്രതീക്ഷിതമായൊരു വ്യക്തിയില്‍ നിന്നും എതിര്‍പ്പുയര്‍ന്നിരിക്കുകയാണ്.

ഡബ്ല്യൂഡബ്ല്യൂഇ താരം ബ്രോക് ലെസ്‌നറുടെ മാനേജരായ പോള്‍ ഹെയ്മനാണ് രണ്‍വീറിന്റെ പോസ്റ്റിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ട്വീറ്റില്‍ രണ്‍വീര്‍ ഉപയോഗിച്ച വാക്കുകള്‍ ബ്രോക്ക് ലെസ്‌നറുടെ ക്യാച്ച് ഫ്രെയ്‌സ് ആണെന്നാണ് ഹെയ്മന്‍ പറയുന്നത്. നിങ്ങളെന്താ തമാശിക്കുകയാണോ എന്നാണ് ഹെയ്മന്‍ രണ്‍വീറിനുള്ള ട്വീറ്റില്‍ ചോദിക്കുന്നത്.

2014 ല്‍ അണ്ടര്‍ടെയ്‌ക്കെ പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് ബ്രോക്ക് ലെസ്‌നര്‍ ‘Eat, Sleep, Conquer. Repeat’ എന്ന ക്യാച്ച് ഫ്രെയ്‌സ് ഉപയോഗിച്ച് തുടങ്ങിയത്. നേരത്തേയും സമാനമായ രീതിയില്‍ ഹെയ്മന്‍ പ്രതികരിച്ചിരുന്നു. മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയെ പ്രശംസിച്ചു കൊണ്ടുള്ള ഐസിസിയുടെ ട്വീറ്റിനെതിരെയായിരുന്നു ഹെയ്മന്‍ അന്ന് രംഗത്തെത്തിയത്.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Wwe superstar brock lesnars advocate paul heyman issues warning to ranveer singh

Next Story
ആവേശം ഒരിത്തിരി കൂടുതലാ! വരനെ താലി ചാര്‍ത്തി വധു, അബദ്ധം പിണഞ്ഞതറിയാതെ ചുറ്റും നിന്നവര്‍Bride ties the knot, വധു താലി കെട്ടി,funny wedding video, കല്യാണ വീഡിയോ,wedding video, funny wedding, ie malayalam,
The moderation of comments is automated and not cleared manually by malayalam.indianexpress.com