ലണ്ടന്‍: കാലിയായ കാനും ഭക്ഷണ പൊതിയും സിഗരറ്റ് പാക്കറ്റുകളുമായി നിറഞ്ഞു നില്‍ക്കുന്ന തന്‍റെ വീട് കണ്ടിട്ട് അമ്പത്തിയാറുകാരനായ ഗ്രഹാം ഹോളണ്ടിന് വിശ്വാസമായില്ല. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മെയ്ഡ്സ്റ്റണില്‍ വാടകയ്ക്ക് നല്‍കിയിരുന്ന തന്‍റെ വീട്ടിലേക്ക് ഗ്രഹാം കടന്നു ചെല്ലുന്നത്. ഒരാള്‍ക്കും വിശ്വസിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വീട് കിടന്നത്. മനുഷ്യ വാസത്തിന് യോജ്യമല്ലാത്ത വിതം വീട് നിറച്ചും മാലിന്യങ്ങള്‍ കുമിഞ്ഞുകൂടി കിടക്കുകയായിരുന്നു.

മുറിയില്‍ കട്ടിലെവിടെ കിടക്കയെവിടെ ബിയര്‍ കാനെവിടെ എന്ന് തിരിച്ചറിയുക അസാധ്യം.

ഇങ്ങനെയൊരു സാഹചര്യത്തില്‍ ഒരു മനുഷ്യന്‍ ജീവിച്ചത് എങ്ങനെയെന്നത് മറ്റൊരു അത്ഭുതം

കക്കൂസിന്‍റെ നില അത്യന്തം മോശമായിരുന്നു എന്ന് മാത്രമല്ല നിലത്ത് ഭക്ഷണത്തിന്‍റെ കറയും കാണാമായിരുന്നു.

ബിയര്‍ കാനുകള്‍ക്കും സിഗരറ്റ് കുറ്റികള്‍ക്കും ഇടയില്‍ മുറിയിലെ ഫര്‍ണിച്ചര്‍ കണ്ടെത്തുക ഏറെ പ്രയാസം

കാലിയായ നൂറ് കണക്കിന് ബിയര്‍ കാനുകള്‍കൊണ്ട് മുറികള്‍ നിറഞ്ഞിരുന്നു.

ഒടുവില്‍ പതിനായിരം യൂറോ (ഏതാണ്ട് എട്ടുലക്ഷം ഇന്ത്യന്‍ രൂപ) ചെലവിട്ടാണ് ഗ്രഹം ഹോളണ്ട് തന്‍റെ വീട് വാസയോഗ്യമാക്കിയെടുത്തത് എന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ