/indian-express-malayalam/media/media_files/uploads/2022/07/Salary-Currency.jpg)
ശമ്പളം സംബന്ധിച്ച ചര്‍ച്ചകള്‍ വരുമ്പോള്‍, കൂടുതല്‍ ചോദിക്കാന്‍ ചിലര്‍ മടിച്ചുനില്‍ക്കും. എങ്ങനെയാ അത്രയും ചോദിക്കുകയെന്നായിരിക്കും പലരുടെയും ചിന്ത. ഇതോടെ തൊഴിലുടമ വാഗ്ദാനം ചെയ്യുന്ന കുറഞ്ഞ ശമ്പളം കൊണ്ട് തൃപ്തിപ്പെടേണ്ടി വരും. ഈ പ്രതിസന്ധി മറികടക്കാന്‍ ഒരു ടെക്കി ലിങ്ക്ഡ്ഇന്നില്‍ പുതിയ ആശയം അവതരിപ്പിച്ചിരിക്കുകയാണ്. ഇതു നെറ്റിസണ്‍മാര്‍ക്കിടയില്‍ അതിവേഗം ചര്‍ച്ചയായിക്കഴിഞ്ഞു.
അമ്മമാരെ ശമ്പള ചര്‍ച്ചകളിലേക്കു കൊണ്ടുവരാനാണു ടെക്കിയുടെ നിര്‍ദേശം. കുഞ്ഞിനെ സംരക്ഷിക്കുന്നതില്‍ അമ്മയ്ക്കു പകരം വയ്ക്കാന്‍ ആരുമില്ലല്ലോ? ടെക്കിയുടെ നിര്‍ദേശത്തോട് യോജിച്ച ചില ഉപയോക്താക്കള്‍ അമ്മമാരെ 'മികച്ച വിലപേശുന്നവര്‍' എന്നാണു വിശേഷിപ്പിച്ചത്.
''ശമ്പളം സംബന്ധിച്ച ചര്‍ച്ചയിൽ എനിക്ക് അമ്മയെ കൊണ്ടുവരാമോ?'' എന്ന ചോദ്യം നിതേഷ് യാദവാണു ലിങ്ക്ഡ്ഇന്നില്‍ ഉയര്‍ത്തിയിരിക്കുന്നത്. 'അണ്ടര്‍റേറ്റഡ് സ്‌കില്‍ ഇന്‍ ടെക്' എന്ന ഹാഷ്ടാഗോടെയായിരുന്നു ഈ ചോദ്യം. അമ്മയ്ക്കു തീര്‍ച്ചയായും മികച്ച ഇടപാടിലെത്താന്‍ കഴിയുമെന്ന് കുറിച്ച നിതേഷ് ഇതേ ചോദ്യവുമായുള്ള തന്റെ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ടും പങ്കുവച്ചു.
— Nitesh yadav (@im_niteshy) July 4, 2022
ചില ലിങ്ക്ഡ്ഇന്‍ ഉപയോക്താക്കള്‍ക്കു നിതേഷിന്റെ ആശയം ഇഷ്ടപ്പെട്ടില്ലെങ്കിലും മറ്റു പലര്‍ക്കും നന്നായി ബോധിച്ചു.
''എല്ലാ സാഹചര്യങ്ങളിലും അമ്മ തീര്‍ച്ചയായും നന്നായി വിലപേശുന്നയാളാണ്,'' ഒരാള്‍ അഭിപ്രായപ്പെട്ടു. ''ഹഹഹഹ, എന്റെ അമ്മ വിലപേശാന്‍ തുടങ്ങിയാല്‍ എച്ച് ആര്‍ ബോധം കെടും,'' എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.
അവര്‍ നഗരത്തില്‍ മികച്ചവരല്ലെന്നു തന്റെ അമ്മയിലൂടെ കമ്പനിക്കു തോന്നാമെന്നു വിലപേശാനുള്ള അമ്മയുടെ വൈദഗ്ധ്യം ഊന്നിപ്പറഞ്ഞുകൊണ്ട് ഒരു ഉപയോക്താവ് തമാശയായി പറഞ്ഞു
മറ്റു ചിലരാവട്ടെ അമ്മമാര്‍ 'മികച്ച രീതിയില്‍ വിലപേശുന്നവര്‍' ആണെന്ന് തെളിയിച്ച സന്ദര്‍ഭങ്ങളും എടുത്തുപറഞ്ഞു. ''മെത്തയ്ക്ക് എണ്ണായിരം രൂപ വില പറഞ്ഞ കടയുമയോട് ആയിരം രൂപയ്ക്കു കിട്ടുമോയെന്നാണ് അമ്മ ചോദിച്ചത്. അവസാനം മൂവായിരം രൂപയ്ക്കു കിട്ടി. വിലപേശലിനു മൊത്തം ഞാന്‍ സാക്ഷിയായിരുന്നു,''ഒരാള്‍ ചിരി ഇമോജിയോടെ കുറിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.