ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യൂണിസൈക്കിള്‍ ഓടിച്ച് ഗിന്നസ് റെക്കോര്‍ഡിട്ട് വണ്‍ വീല്‍ വണ്ടര്‍ എന്നറിയപ്പെടുന്ന സ്റ്റണ്ട് ആര്‍ട്ടിസ്റ്റായ വെസ്ലി വില്യംസ്. 9.71 മീറ്റര്‍ ഉയരമുള്ള യൂണിസൈക്കിള്‍ ചവിട്ടിയാണ് വെസ്ലി വില്യംസ് റെക്കോര്‍ഡിനുടമയായത്. 2020 ല്‍ വില്യംസ് നിര്‍മ്മിച്ച മുന്‍ റെക്കോര്‍ഡ് ബ്രേക്കിംഗ് യൂണിസൈക്കിളിനേക്കാള്‍ ഏകദേശം മൂന്ന് മീറ്റര്‍ ഉയരമാണിതിനുള്ളത്.
സ്‌പെയിന്‍സ് ഗോട്ട് ടാലന്റ് 2021 സെമിഫൈനലില്‍ 27 അടിയില്‍ നിന്ന് വീണ് പരിക്കേറ്റ് ഏകദേശം 14 മാസങ്ങള്‍ക്ക് ശേഷമാണ് 25 കാരനായ വില്യംസ് ഈ നേട്ടം കൈവരിച്ചത് എന്നതാണ് റെക്കോര്‍ഡ് ശ്രദ്ധേയമാകുന്നത്. അഞ്ച് ഓപ്പറേഷനുകളും 85 തുന്നലുകളും നടത്തിയ ഈ വീഴ്ച വില്യംസിനെ ഏറെക്കുറെ തളര്‍ത്തി. . എന്നിരുന്നാലും, രണ്ട് മെറ്റല്‍ പ്ലേറ്റുകളും 35 സ്‌ക്രൂകളും ശസ്ത്രക്രിയയിലൂടെ ഘടിപ്പിച്ച് ഇദ്ദേഹം അസാധാരണമായി സുഖം പ്രാപിച്ചു.
ലോകത്തിലെ ഏറ്റവും പ്രശസ്തമായ ക്രിസ്മസ് സര്‍ക്കസുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ജര്‍മ്മനിയിലെ വെല്‍റ്റ്വെയ്നാച്ച്സ് വിന്റര്‍ സര്‍ക്കസില്‍ വില്യംസ് തന്റെ 9.71 മീറ്റര്‍ ഉയരമുള്ള പ്രത്യേക യൂണിസൈക്കിള്‍ ഓടിച്ചു. 2022 ഡിസംബര്‍ 29-ന് അദ്ദേഹം റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്.