226 കോടി രൂപ! അത് തീർച്ചയായും വലിയ തുകയാണ്. അത്രയും പണം ഉപയോഗിച്ച് ഒരാൾ റിസ്റ്റ് വാച്ച് വാങ്ങുക എന്നൊക്കെ പറഞ്ഞാൽ വിശ്വസിക്കാനാകുമോ? നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും അത് സംഭവിച്ചിരിക്കുന്നു.

സ്വിസ് ആഡംബര വാച്ച് കമ്പനിയായ പടെക് ഫിലിപ്പിന്റെ എക്സ്ക്ലൂസീവ് റിസ്റ്റ് വാച്ച് 31 ദശലക്ഷം സ്വിസ് ഫ്രാങ്കിന് അതായത് 226 കോടി രൂപയ്ക്കാണ് വിറ്റുപോയത്. ജനീവയിൽ​ നടന്ന ചാരിറ്റി ലേലത്തിലാണ് വാച്ച് വിറ്റുപോയത്. എന്നാൽ ഈ എക്സ്ക്ലൂസീവ് വാച്ച് വാങ്ങിയതാരാണെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല.

വളരെ വ്യത്യസ്തവും അമൂല്യവുമായ സ്റ്റെയിൻലെസ്സ് സ്റ്റീൽ ഉപയോഗിച്ചാണു വാച്ച് നിർമിച്ചത്. രണ്ട് ഡയലുകൾ ഉണ്ട്, ഒന്ന് റോസ് ഗോൾഡിലും മറ്റൊന്ന് കറുത്ത എബോണി നിറത്തിലും. ഇതിന് അഞ്ച് ചിമ്മിങ് മോഡുകൾ ഉണ്ട്, അവയിൽ രണ്ടെണ്ണം ലോകത്തിലെ ആദ്യത്തേതായി പേറ്റന്റ് നേടിയിട്ടുണ്ട്.

വാച്ചിന് അക്കൗസ്റ്റിക്‌ അലാറവും ആവശ്യപ്പെടുന്നതിന് അനുസരിച്ച് തീയതി പറയുന്ന ഡേറ്റ് റിപ്പീറ്ററും ഉണ്ട്. പൊടി, ഈർപ്പം എന്നിവയെ പ്രതിരോധിക്കാനുള്ള ഫീച്ചറുകളും ഇതിനുണ്ട്. റിവേഴ്സിബിൾ സ്റ്റെയിൻലെസ് സ്റ്റീൽ കേസുമുണ്ട്.

ലേലത്തുക​ ലഭിക്കുക മൊണാക്കോ അസോസിയേഷനാണു ലഭിക്കുക. ഡീജനറേറ്റീവ് ന്യൂറോ മസ്കുലർ ഡിസോർഡറായ ഡുചെൻ മസ്കുലർ ഡിസ്ട്രോഫിക്ക് വേണ്ടിയുള്ള ഗവേഷണത്തിനുള്ള സഹായമായാണു തുക നൽകുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook