ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തില്‍ സൂക്ഷിച്ച് നോക്കിയേ… തിരുവനന്തപുരം മണ്ഡലത്തില്‍ വോട്ടഭ്യര്‍ഥിച്ച് ഓടി നടക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശി തരൂര്‍ തന്നെയാണ് നീളന്‍ കുപ്പായമണിഞ്ഞ് നില്‍ക്കുന്നത്. വേദിയില്‍ കൂടെയുള്ള സുന്ദരി പ്രശസ്ത സംവിധായിക മീരാ നായരും. ഷേക്സ്പിയര്‍ നാടകമായ ആന്‍റണി ആന്‍ഡ് ക്ലിയോപാട്രയിലാണ് ഇരുവരും കേന്ദ്രകഥാപാത്രങ്ങളായത്. 1980കളിലെ ഡല്‍ഹിയാണ് നാടകത്തിന് വേദിയായത്.
ട്വിറ്ററില്‍, ലോകനാടകദിനമായ ബുധനാഴ്ചയാണ് ഈ ചിത്രം പോസ്റ്റ് ചെയ്യപ്പെട്ടത്.
What an amazing throwback! @MiraPagliNair as Cleopatra and @ShashiTharoor as Antony, Delhi, circa 1980. Pablo Bartholomew clicked. #WorldTheatreDay pic.twitter.com/9hqTYgwQwB
— Sayantan Ghosh (@sayantansunnyg) March 27, 2019
ഈജിപ്തിലെ രാജ്ഞിയായിരുന്ന ക്ലിയോപാട്രയും, ജൂലിയസ് സീസറിന്‍റെ ഭരണ കാലത്ത് മിടുക്കനായ സൈനിക ജനറല്‍ മാര്‍ക്ക് ആന്‍റണിയും തമ്മിലുള്ള ബന്ധത്തെ അടിസ്ഥാനമാക്കിയുള്ളതാണ് നാടകം. പ്രണയവും രാഷ്ട്രീയവും ഒപ്പത്തിനൊപ്പമുള്ള ട്രാജിക്ക് ലവ് സ്റ്റോറിയാണ് ഷേക്സ്പിയറിന്‍റെ ‘ആന്‍റണി ആന്‍ഡ് ക്ലിയോപാട്ര’.
ലണ്ടനിലെ പഠനകാലത്ത് നാടകത്തിനു സജീവമായി പ്രവര്‍ത്തിച്ചിരുന്നു ശശി തരൂര്‍. 17 നും 21നും വയസിനിടയ്ക്ക് അദ്ദേഹം നിരവധി ഹാസ്യചെറുകഥകളും നാടകങ്ങളും എഴുതിയിരുന്നു. തരൂരിന്‍റെ ചെറുകഥകള്‍ പ്രമേയമാക്കി നാടകങ്ങളും അരങ്ങിലെത്തിയിട്ടുണ്ട്. 1990ല്‍ പുറത്തിറങ്ങിയ ‘ഫൈവ് ഡോളര്‍ സ്മൈല്‍ ആന്‍ഡ് അദര്‍ സ്റ്റോറീസ്'( Five Dollar Smile And Other Stories) എന്ന ചെറുകഥാസമാഹരത്തിലെ നാലു കഥകള്‍ ‘ഫറാഗോ’ എന്ന പേരില്‍ നാടകമായി അവതരിപ്പിക്കപ്പെട്ടിട്ടു. 2017 ലും, 2018ലും മുംബൈയിലുള്ള തന്ത്ര തീയേറ്റര്‍ ഗ്രൂപ്പാണ് ‘ഫറാഗോ’ വേദിയില്‍ അവതരിപ്പിച്ചത്.
സമകാലീന സംഭവങ്ങളുമായുള്ള സാമ്യമാണ് തരൂരിന്‍റെ കഥകളെ നാടകമാക്കാന്‍ പ്രചോദനമായതെന്ന്, നാടകത്തിന്‍റെ നിര്‍മാതാവും തന്ത്ര തീയേറ്റര്‍ ഗ്രൂപ്പിന്‍റെ സഹസ്ഥാപകയുമായ റ്റാനിയ റോയ് ചൌധരി പറഞ്ഞിരുന്നു. പ്രേക്ഷകരില്‍ നിന്ന് നല്ല പ്രതികരണം ലഭിച്ചതോടെ വലിയ സദസ്സിന് മുന്നിലേക്ക് ‘ഫറാഗോ’ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് തന്ത്ര തീയേറ്റര്‍ ഗ്രൂപ്പ്.
Discovered today while campaigning in this marketplace that some of my constituents have an unlikely propensity for high-fives! pic.twitter.com/WQmeTWvHkZ
— Shashi Tharoor (@ShashiTharoor) March 28, 2019
ഹാട്രിക് വിജയം ലക്ഷ്യമിട്ടാണ് ശശി തരൂര്‍ ഇത്തവണ തിരുവനന്തപുരം പാര്‍ലമെന്‍റ് മണ്ഡലത്തില്‍ മല്‍സരിക്കുന്നത്. കന്നി മല്‍സരത്തില്‍ വന്‍ ഭൂരിപക്ഷത്തിലായിരുന്നു തരൂരിന്‍റെ വിജയം. 2009ല്‍ ഒരു ലക്ഷം ഭൂരിപക്ഷത്തിന് രണ്ട് വോട്ടിന്‍റെ കുറവേ ഉണ്ടായിരുന്നുള്ളൂ. 2014ല്‍ രാജ്യത്തൊട്ടാകെയുണ്ടായ മോദി തരംഗത്തില്‍ ഭൂരിപക്ഷം, ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന ഒ. രാജഗോപാലിനേക്കാള്‍ പതിനയ്യായിരത്തിലധികം വോട്ട് നേടി തരൂര്‍. ലോക്സഭ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെക്കുറിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിട്ടില്ല. മോദിയുടെ ശക്തനായ വിമര്‍ശകനായ തരൂര്‍ വാര്‍ത്തകളിലെ നിറസാന്നിധ്യമാണ്. വിവാദങ്ങളിലും വിമര്‍ശനങ്ങളിലും തരൂര്‍ സോഷ്യല്‍ മീഡിയയിലൂടെ തന്‍റെ നിലപാട് കൃത്യമായി പറയാറുമുണ്ട്.