വിവാഹത്തിനും ‘വർക്ക് ഫ്രം ഹോമോ’?, വൈറലായി വീഡിയോ

വിവാഹമണ്ഡപത്തിൽ ലാപ്ടോപുമായി ഇരിക്കുന്ന വരന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

2020ൽ കോവിഡ് പടർന്നു പിടിച്ചപ്പോഴാണ് ‘വർക്ക് ഫ്രം ഹോം’ എന്ന പദം എല്ലാവർക്കും സുപരിചിതമായത്. ഓഫിസിൽ നിന്നും മാറി വീട്ടിലിരുന്ന് ജോലി ചെയ്യാൻ ലഭിച്ച അവസരം ചിലർക്ക് കുടുംബത്തിനോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാനുള്ള അവസരമായപ്പോൾ, മറ്റു ചിലർക്ക് ജോലിയും ജീവിതവും തമ്മിലുള്ള ബാലൻസ് നഷ്ടമായി എന്ന പരാതിയായി.

എന്നാൽ ഇപ്പോൾ പുറത്തുവരുന്നത് രസകരമായ വീഡിയോയാണ്. വിവാഹമണ്ഡപത്തിൽ ലാപ്ടോപുമായി ഇരിക്കുന്ന വരന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

വിവാഹ വീഡിയോകൾ പങ്കുവയ്ക്കുന്ന ഒരു ഇൻസ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മണ്ഡപത്തിൽ ഇരുന്ന് വരൻ ലാപ്ടോപ്പിൽ എന്തോ ചെയ്യുമ്പോൾ, ചടങ്ങിനായി എത്തിയ പൂജാരിയും ബന്ധുക്കളും വരാനായി കാത്തിരിക്കുന്നത് കാണാം. എന്നാൽ ആ സമയത്ത് വധുവിന്റെ പ്രതികരണമാണ് വീഡിയോ കാണുന്നവരെ ചിരിപ്പിക്കുന്നത്.

മഹാരാഷ്ട്രയിലാണ് സംഭവം, ലാപ്ടോപ്പിൽ ചെയുന്ന കാര്യം പൂർത്തിയാക്കി വരൻ ലാപ്ടോപ്പ് മറ്റൊരാൾക്ക് കൈമാറി വിവാഹ ചടങ്ങിനു തയ്യാറെടുക്കുന്നതും വീഡിയോയിൽ കാണാം.

നിരവധിപേരാണ് വീഡിയോക്ക് കമന്റ് ചെയ്തിരിക്കുന്നത്. ചിലർ വിവാഹ സമയത്ത് ഇത്ര തിരക്കിട്ട് ചെയ്യാൻ എന്തായിരുന്നു എന്ന് ചോദിക്കുമ്പോൾ, മറ്റു ചിലർ വർക് ഫ്രം ഹോമിനെ പഴിക്കുകയാണ് ചെയ്യുന്നത്. അതേസമയം വിവാഹത്തിൽ പങ്കെടുത്ത ഒരാൾ വരൻ ജോലിയെടുക്കുകയായിരുന്നില്ല, വീഡിയോ കോളിനായി ലാപ്ടോപ്പ് സെറ്റ് ചെയ്യുകയായിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്.

Also read: ഇഷ്ടമായി.. ഗംഭീരം..; മലയാളി പിള്ളേരുടെ വൈറൽ വീഡിയോ ഷെയർ ചെയ്ത് സൂര്യ

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Work from wedding groom seen with laptop while sitting at the mandap goes viral

Next Story
ഇഷ്ടമായി.. ഗംഭീരം..; മലയാളി പിള്ളേരുടെ വൈറൽ വീഡിയോ ഷെയർ ചെയ്ത് സൂര്യ
The moderation of comments is automated and not cleared manually by malayalam.indianexpress.com