/indian-express-malayalam/media/media_files/uploads/2023/07/Viral-4.jpg)
Photo: Twitter
പങ്കാളികള്‍ വേര്‍പിരിയുന്നത് പിന്നീട് വലിയ പകയിലേക്കും കൊലപാതകത്തിലേക്കുമൊക്കെ നയിക്കാറുണ്ട്. അത്തരത്തില്‍ എത്രയോ സംഭവങ്ങള്‍ രാജ്യത്തിന്റെ പല കോണുകളിലായി നടന്നിട്ടുമുണ്ട്. എന്നാല്‍ തന്റെ മുന്‍ പങ്കാളിക്ക് യുവതി നല്‍കിയ ഒരു സമ്മാനമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചിരി പടര്‍ത്തുന്നത്.
തന്റെ റൂംമേറ്റിന് പാഴ്സലായി ലഭിച്ച സമ്മാനത്തിന്റെ വിവരങ്ങള്‍ നമന്‍ എന്നയാളാണ് ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. യുവതി യുവാവിന് പാഴ്സലിനൊപ്പമയച്ച സന്ദേശത്തിന് സ്ക്രീന്‍ഷോട്ടും ട്വീറ്റിനൊപ്പമുണ്ട്.
ഇന്‍സ്റ്റമാര്‍ട്ടില്‍ നിന്ന് നിങ്ങള്‍ക്കൊരു സാധാനം അയച്ചിട്ടുണ്ട്. സ്നേഹത്തോടെ അത് ധരിക്കുക. പാകമാകുന്നില്ലെങ്കില്‍ അറിയിക്കണം. വലുപ്പമുള്ളത് അയച്ചു തരാം, ഇതായിരുന്നു സന്ദേശം.
my roommate's ex sent this to him and I can't stop laughing 😭 pic.twitter.com/MUs60dvm2T
— Naman (@yourtwtbro) July 18, 2023
പാഴ്സലിന്റെ ചിത്രത്തിന് നമന്‍ നല്‍കിയിരിക്കുന്ന ക്യാപ്ഷനും രസകരമാണ്. എന്റെ റൂംമേറ്റിന് മുന്‍ പങ്കാളി അയച്ചുകൊടുത്തതാണിത്, എനിക്ക് ചിരിയടക്കാനാകുന്നില്ല എന്നാണ് ക്യാപ്ഷന്‍. യുവാവിന് ലഭിച്ചത് മാലിന്യം ഇടാന്‍ ഉപയോഗിക്കുന്ന ഗാര്‍ബേജ് ബാഗുകളായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us