/indian-express-malayalam/media/media_files/uploads/2023/06/Elderly-womans-sweet-gesture-for-son-while-riding-pillion-on-motorcycle-wins-hearts-of-netizens.jpg)
viral post
ന്യൂഡല്‍ഹി: അമ്മമാരുടെ സ്‌നേഹം എപ്പോഴും അളവറ്റതാണ്. അവര്‍ എപ്പോഴും മക്കള്‍ക്ക് വേണ്ടി സ്വന്തം സുഖങ്ങള്‍ ത്യജിക്കാന്‍ ശ്രമിക്കും. ഇപ്പോഴിതാ ഒരു അമ്മയുടെ നിസ്വാര്‍ത്ഥ സ്‌നേഹം വെളിവാക്കുന്ന ഒരു വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ വൈറലാകുകയാണ്. വില്യം പാട്രിക് എന്നയാള്‍ ഒരാഴ്ച മുമ്പ് പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് 2.4 കോടി കാഴ്ചക്കാരെയാണ് ലഭിച്ചത്. മധ്യവയസ്‌കയായ സ്ത്രീ തന്റെ മകന്‍ ഓടിച്ചിരുന്ന മോട്ടോര്‍ സൈക്കിളില്‍ പിന്നലാണ് ഇരിക്കുന്നത്.
ട്രാഫിക് സിഗ്നല്‍ ലഭിക്കാന്‍ വാഹനങ്ങള്‍ കാത്തുകിടക്കുമ്പോള്‍ മഴയും പെയ്യുന്നുണ്ട്. മകന്‍ മഴ നനയാതിരിക്കാന്‍ അമ്മ ശ്രമിക്കുമ്പോള്‍ അമ്മ മഴ നനയുകയാണ്. മകന്റെ തലയ്ക്ക് മുകളില്‍ തന്റെ കൈയ്യിലുണ്ടായിരുന്ന കവര്‍ പിടിച്ചിരിക്കുന്നു. ഈ വീഡിയോ തൊട്ടടുത്തുണ്ടായിരുന്ന വാഹനത്തിലെ ആരോ പകര്‍ത്തിയതാണ്. ''എന്തുകൊണ്ട് ആര്‍ക്കും അവള്‍ക്ക് പകരമാകാന്‍ കഴിയില്ല,'' വീഡിയോ പങ്കിട്ടുള്ള പോസ്റ്റ് പറയുന്നു. വയോധികയുടെ ലളിതമായ ഭാവപ്രകടനമാണ് നെറ്റിസണ്‍മാരുടെ ഹൃദയം കീഴടക്കിയത്.
'നിങ്ങളെ അത്യധികം സ്‌നേഹിക്കുന്ന ഒരേയൊരു സ്ത്രീ… അമ്മ,'' ഒരു ഉപയോക്താവ് കുറിച്ചു. 'ഞാന്‍ അവനാണെങ്കില്‍, അവര്‍ കേട്ടില്ലെങ്കിലും ഞാന്‍ ആദ്യം അമ്മയോട് തല മൂടാന്‍ ആവശ്യപ്പെടും, അത് നിര്‍ബന്ധമായും ചെയ്യാന്‍ ഞാന്‍ അവാരോട് പറയും. ബോധ്യപ്പെടുത്തും, കാരണം എന്റെ കുട്ടിക്കാലത്ത് അവര്‍ ഞാന്‍ അറിയാതെ ഇത് ചെയ്തിരിക്കണം. ഇപ്പോള്‍ ഞാന്‍ വളര്‍ന്നു, ഞാന്‍ എന്നെത്തന്നെ നോക്കേണ്ട സമയമാണിത്, അവര്‍ അവരെയും.
അമ്മയുടെയോ ഒരു സ്ത്രീയുടെയോ ത്യാഗത്തെ എപ്പോഴും അഭിനന്ദിക്കുന്നതിനുപകരം, അവര്‍ തന്നെത്തന്നെ പരിപാലിക്കുന്നതും അവരെപ്പോലെ ആയിരിക്കുന്നതും എന്തുകൊണ്ട് അഭിനന്ദിച്ചുകൂടാ,' മറ്റൊരു ഉപയോക്താവ് എഴുതി. 'ഏറ്റവും സ്‌നേഹനിര്‍ഭരമായ ഘടകം, നിങ്ങള്‍ അവരോട് അങ്ങനെ ചെയ്യരുതെന്ന് പറയു, അവര്‍ എപ്പോഴും അങ്ങനെ ചെയ്യും,' ഇങ്ങനെ പോകുന്നു വീഡിയോയ്ക്ക് ലഭിച്ച കമന്റുകള്‍.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us