scorecardresearch

വൈറൽ വീഡിയോകൾ അനുകരിക്കുമ്പോൾ ശ്രദ്ധിക്കുക; വീട്ടമ്മയ്ക്ക് സംഭവിച്ചത്

ദുരനുഭവത്തിന്റെ നടുക്കത്തിലും വേദനയിലും ഇനി ഒരിക്കലും മുട്ട കഴിക്കില്ലെന്ന് പ്രതിജ്ഞയെടുത്തിരിക്കുകയാണ് ഈ 37കാരി

ദുരനുഭവത്തിന്റെ നടുക്കത്തിലും വേദനയിലും ഇനി ഒരിക്കലും മുട്ട കഴിക്കില്ലെന്ന് പ്രതിജ്ഞയെടുത്തിരിക്കുകയാണ് ഈ 37കാരി

author-image
Trends Desk
New Update
TikTok Hack, TikTok Hack go wrong, TikTok Hack Poach egg go wrong

TikTok Hack Gone Wrong

വൈറൽ വീഡിയോ അനുകരിച്ച് പാചകപരീക്ഷണം നടത്തിയ വീട്ടമ്മയ്ക്ക് ഗുരുതരമായ പൊള്ളലേറ്റു. മാഞ്ചസ്റ്ററിലെ ബോൾട്ടൺ സ്വദേശിയായ ഷാഫിയ ബഷീർ എന്ന മുപ്പത്തിയേഴുകാരിക്കാണ് അപകടം സംഭവിച്ചത്. മൈക്രോവേവ് ഓവനിൽ മുട്ട പാകം ചെയ്യുന്ന ടിക് ടോകിലെ വൈറൽ വീഡിയോ ആണ് ഷാഫിയ പരീക്ഷിച്ചത്. എന്നാൽ പരീക്ഷണം പാളുകയും മുട്ട പൊട്ടിത്തെറിച്ച് ഷാഫിയയുടെ മുഖത്ത് പരുക്കേൽക്കുകയും ചെയ്തു.

Advertisment

ഒരു മഗ്ഗിൽ തിളച്ച വെള്ളമെടുത്ത് അതിൽ മുട്ട വച്ച് മൈക്രോവേവ് ഓവനിൽ വച്ച് പാകം ചെയ്യുക എന്നതായിരുന്നു പരീക്ഷണം. അൽപ്പസമയത്തിനു ശേഷം മൈക്രോവേവിൽ വച്ച മുട്ട തണുത്ത സ്പൂൺ കൊണ്ട് പൊളിക്കാൻ നോക്കിയപ്പോഴാണ് പൊട്ടിത്തെറിച്ചത്. ഷാഫിയയുടെ മുഖത്തിന്റെ വലതു ഭാഗത്താണ് പൊള്ളലേറ്റത്.

താൻ ഇതുവരെ അനുഭവിച്ചതിൽ വച്ച് ഏറ്റവും വേദനാജനകമായ വേദനയാണിതെന്നാണ് ഷാഫിയ പറയുന്നത്. ആരും ഇത്തരം പരീക്ഷണങ്ങൾ അനുകരിക്കരുതെന്നും ഷാഫിയ പറയുന്നു. ഷാഫിയയുടെ മുഖത്ത് പലയിടത്തും തൊലി ഉരിഞ്ഞു പോയിട്ടുണ്ട്.

പൊള്ളലേറ്റ ഉടനെ മുഖം ടാപ്പിനു താഴെ 20 മിനിറ്റോളം പിടിക്കുകയും പിന്നാലെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടുകയും ചെയ്തുവെന്നും ഷാഫിയ പറയുന്നു. ഏകദേശം 12 മണിക്കൂറോളം പൊള്ളലിന്റെ നീറ്റൽ നീണ്ടുനിന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ദുരനുഭവത്തിന്റെ നടുക്കത്തിലും വേദനയിലും ഇനി ഒരിക്കലും മുട്ട കഴിക്കില്ലെന്ന് പ്രതിജ്ഞയെടുത്തിരിക്കുകയാണ് ഈ 37കാരി.

Advertisment

"എന്റെ മുഖം ഇപ്പോൾ സുഖം പ്രാപിച്ചു വരുന്നു, ഭാഗ്യത്തിന് മുറിവുകളൊന്നുമില്ല. വാസലിൻ, സുഡോക്രെം തുടങ്ങി കയ്യിൽ കിട്ടിയതെല്ലാം ഞാൻ പ്രയോഗിച്ചിരുന്നു," ഷാഫിയ പറഞ്ഞു.

മൈക്രോ വേവ് ഓവനുകളിൽ മുട്ട പാകം ചെയ്യുമ്പോൾ സൂക്ഷിക്കേണ്ട കാര്യങ്ങളെ കുറിച്ച് ബ്രിട്ടീഷ് മെഡിക്കൽ ജേർണൽ നേരത്തെ തന്നെ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. മുട്ട പൊട്ടിത്തെറിക്കാനുള്ള അപകടസാധ്യതയെ മൈക്രോവേവ് ഓവനുകളിൽ വ്യക്തമായ മുന്നറിയിപ്പുകൾ നൽകണമെന്നും ചൂണ്ടികാണിക്കുന്നു.

Trending

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: