scorecardresearch

Latest News

ചായക്കൊപ്പം കഴിക്കാൻ ആവിയിൽ വേവിച്ച ‘കൊറോണ വട’; വൈറലായി വീഡിയോ

‘കണ്ടാൽ ചെറിയ പേടിതോന്നുമെങ്കിലും നല്ല രൂചിയാണെന്ന് തോന്നുന്നു’ എന്നാണ് ഒരാൾ വീഡിയോ റീട്വീറ്റ് ചെയ്ത് കുറിച്ചിരിക്കുന്നത്

corona vada, കൊറോണ വട, corona themed food, steamed corona vada, corona virus shaped food, indian express, bizarre food

കഴിഞ്ഞ രണ്ടു വർഷമായി ലോകം മുഴുവൻ കോവിഡ് മഹാമരിക്കെതിരായ പോരാട്ടത്തിലാണ്. ഇപ്പോഴിതാ ആശങ്കയായി മൂന്നാം തരംഗവും എത്തിയിരിക്കുകയാണ്. എന്നാൽ ഇതൊന്നും ആളുകളുടെ ക്രിയേറ്റിവിറ്റിയെ തെല്ലും ബാധിച്ചിട്ടില്ലെന്നാണ് അനുദിനം സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോകൾ സൂചിപ്പിക്കുന്നത്.

ഇപ്പോഴിതാ കൊറോണ വൈറസിന്റെ രൂപത്തിലുള്ള ഒരു വടയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. മിംപി എന്ന ട്വിറ്റർ പേജിലൂടെയാണ് ‘കൊറോണ വട’യും അതിന്റെ റെസിപ്പിയും വൈറലായി കൊണ്ടിരിക്കുന്നത്.

അരിപ്പൊടി കൊണ്ട് ഉരുളകൾ ഉണ്ടാക്കി അതിനുള്ളിൽ ഉരുളക്കിഴങ്ങും മറ്റും വെച്ചാണ് കൊറോണ വട ഉണ്ടാക്കുന്നത്. വട ഉണ്ടാകുന്നതിന്റെ പൂർണരൂപം വീഡിയോയിൽ കാണാം. ആദ്യം ആവശ്യത്തിനുള്ള അരിപ്പൊടി എടുത്ത് ശേഷം ജീരകവും ഉപ്പും ചെറുചൂടുവെള്ളവും ഉപയോ​ഗിച്ച് മാവ് തയ്യാറാക്കുന്നു. മാവ് നന്നായി കുഴച്ചതിനു ശേഷം മാറ്റിവെക്കുന്നു. ശേഷം ഒരു പാനിൽ എണ്ണയൊഴിച്ച് ഇ‍ഞ്ചിയും വെളുത്തുള്ളിയും കറിവേപ്പിലയും കാരറ്റും കാപ്സിക്കവും ഉള്ളിയും ഉടച്ചുവച്ച ഉരുളക്കിഴങ്ങും മല്ലിയിലയുമൊക്കെ ചേർത്ത് മസാലക്കൂട്ടി തയ്യാറാക്കുന്നു. ഇനി നേരത്തേ തയ്യാറാക്കിവച്ച മാവ് ചെറുതായി പരത്തി അതിനുള്ളിൽ മസാല നിറച്ച് ഉരുളകളാക്കി അത് ചോറിൽ മുക്കി കൊറോണ വൈറസിന്റെ രൂപം നൽകി ആവിയിൽ വേവിച്ചെടുക്കുന്നു. ഇതാണ് വീഡിയോയിൽ.

നിരവധിപേരാണ് ഇതിനോടകം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പാചകം ചെയ്യുന്ന യുവതിയെ അഭിനന്ദിച്ചു കൊണ്ടുള്ള കമന്റുകളും വടയുടെ രൂപത്തിൽ ആശങ്ക അറിയിച്ചുള്ള കമന്റുകളും കാണാം.

‘കണ്ടാൽ ചെറിയ പേടിതോന്നുമെങ്കിലും നല്ല രൂചിയാണെന്ന് തോന്നുന്നു’ എന്നാണ് ഒരാൾ വീഡിയോ റീട്വീറ്റ് ചെയ്ത് കുറിച്ചിരിക്കുന്നത്. ഇങ്ങനെവേണം കൊറോണയെ തോൽപിക്കാൻ എന്നും ചുവപ്പ് നിറം നൽകിയാൽ റംബൂട്ടാൻ പോലെയിരിക്കുമെന്നും കമന്റുകൾ കാണാം.

ഇത് ആദ്യമായിട്ടല്ല ‘കൊറോണ’ പലഹാരങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പശ്ചിമ ബംഗാളിലെ ഒരു മധുരപലഹാരക്കടയിലെ കൊറോണ മിസ്റ്റി മുതൽ വിയറ്റ്നാമീസ് ഷെഫിന്റെ കൊറോണ ബർഗർ വരെ ഇതിനു മുൻപ് പുറത്തുവന്നിട്ടുണ്ട്.

Also Read: പ്രണയിനിയുടെ അമ്മയ്ക്ക് യുവാവിന്റെ വൃക്കദാനം; പിന്നാലെ മറ്റൊരാളെ വിവാഹം ചെയ്ത് യുവതി

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Woman shares recipe for streamed corona vada