scorecardresearch

'ആമസോണില്‍ നിന്ന് ആരും ഓര്‍ഡര്‍ ചെയ്യരുതേ..'; ആപ്പിള്‍ വാച്ച് ഓര്‍ഡര്‍ ചെയ്ത യുവതിക്ക് കിട്ടിയത് ഡൂപ്ലിക്കേറ്റ്

ആമസോണിനെതിരെ ഗുരുതര ആരോപണങ്ങളും യുവതി ഉന്നയിച്ചിട്ടുണ്ട്

ആമസോണിനെതിരെ ഗുരുതര ആരോപണങ്ങളും യുവതി ഉന്നയിച്ചിട്ടുണ്ട്

author-image
Trends Desk
New Update
Amazon | Online Shopping | Social

ജൂലൈ ഒന്‍പതാം തീയതിയാണ് യുവതിക്ക് വാച്ച് ലഭിച്ചത്

ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകള്‍ വഴി ഓര്‍ഡര്‍ ചെയ്ത് കെണിയില്‍പ്പെട്ട നിരവധി പേരുടെ വാര്‍ത്തകള്‍ നാം കണ്ടിട്ടുണ്ട്. മൊബൈള്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് കട്ട വരെ ലഭിച്ചിട്ടുണ്ട്. അമളിപറ്റിയവരുടെ പട്ടികയിലേക്ക് ഒരു എന്‍ട്രികൂടെ വന്നിരിക്കുകയാണിപ്പോള്‍. ഇത്തവണ ആമസോണില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത യുവതിക്ക് ചതി പറ്റിയത്.

Advertisment

സനയ എന്നാണ് യുവതിയുടെ പേര്. ആമസോണില്‍ നിന്ന് ആപ്പിള്‍ വാച്ചാണ് സനയ ഓര്‍ഡര്‍ ചെയ്തത്. 50,900 രൂപയുടെ ആപ്പിള്‍ വാച്ച് സീരിസ് എട്ടായിരുന്നു ഓര്‍ഡര്‍ ചെയ്തിരുന്നത്. ജൂലൈ എട്ടാം തീയതി ഓര്‍ഡര്‍ ചെയ്തതിന് ശേഷം ഒന്‍പതിന് തന്നെ വാച്ച് ലഭിക്കുകയും ചെയ്തു. എന്നാല്‍ പെട്ടി പൊട്ടിച്ചപ്പോഴാണ് കഥ മാറിയത്.

ആപ്പിള്‍ വാച്ചിന് പകരം പെട്ടിയിലുണ്ടായിരുന്നത് ഫിറ്റ്ലൈഫ് എന്ന കമ്പനിയുടെ വാച്ചായിരുന്നു. റീഫണ്ടിനൊ എക്സ്ചേഞ്ചിനൊ ആമസോണ്‍ തയാറായില്ലെന്നും യുവതി അവകാശപ്പെടുന്നു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് യുവതി ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്.

Advertisment

ഒരിക്കലും ആമസോണില്‍ നിന്ന് ഓര്‍ഡര്‍ ചെയ്യരുത്. ജൂലൈ എട്ടാം തീയതി ആമസോണില്‍ നിന്ന് ആപ്പിള്‍ വാച്ച് സീരിസ് എട്ട് ഞാന്‍ ഓര്‍ഡര്‍ ചെയ്തു. ഒന്‍പതാം തീയതി ഫിറ്റ്ലൈഫ് എന്ന കമ്പനിയുടെ വാച്ചാണ് എനിക്ക് ലഭിച്ചത്. നിരവധി തവണ ബന്ധപ്പെട്ടിട്ടും ആമസോണ്‍ അനുകൂലമായ നടപടി സ്വീകരിച്ചില്ല, സനയ ട്വിറ്ററില്‍ കുറിച്ചു.

,

നിരവധി പേര്‍ സമാന അനുഭവങ്ങള്‍ ട്വീറ്റിന് താഴെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരം വിലയേറിയ ഉല്‍പ്പന്നങ്ങല്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യരുതെന്നും ഉപദേശിച്ചു.

Viral Video Trending

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: