പരിമിതികള്‍ക്ക് പരിധി നിശ്ചയിക്കാനാകില്ലെന്ന് തെളിയിച്ചിരിക്കുകയാണ് അമേരിക്കന്‍ സ്വദേശിയായ റെനി ബ്രണ്‍സ്. 117 രാജ്യങ്ങളാണ് വീല്‍ ചെയറിലിരുന്ന് റെനി ചുറ്റിയത്. ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ച വ്യക്തിയെന്ന ഗിന്നസ് ലോക റെക്കോര്‍ഡും (ജിഡബ്ല്യുആര്‍) റെനി സ്വന്തമാക്കി.
മേയ് 2022 മുതല്‍ 55 രാജ്യങ്ങളാണ് ഇതുവരെ റെനി സഞ്ചരിച്ചതെന്നും റെക്കോര്‍ഡ് നേടിയതെന്നും സിഎന്‍എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
“അഞ്ച് വയസുള്ളപ്പോഴാണ് ആദ്യമായി റെനി ഒരു വിമാനയാത്ര ചെയ്യുന്നത്. ന്യൂയോര്‍ക്ക് സിറ്റിയിലേക്കായിരുന്നു യാത്ര. അന്നാണ് ലോകം ആസ്വദിക്കണമെന്നും അനുഭവിക്കണമെന്നുമുള്ള ചിന്ത റെനിക്കുണ്ടാകുന്നത്. ചിന്തിക്കാനാകാത്തത് പോലും സാധ്യമാകുമെന്ന് കുട്ടികള്‍ക്കും യുവതലമുറയ്ക്കും തെളിയിച്ച് കൊടുക്കണമെന്ന ആഗ്രഹവും റെനിക്കുണ്ടായിരുന്നു, ജിഡബ്ല്യുആര്‍ അവരുടെ വെബ്സൈറ്റില്‍ കുറിച്ചു.
ഗിന്നസ് റെക്കോര്‍ഡ് കൈകളിലേന്തി വീല്‍ചെയറിലിരിക്കുന്ന ചിത്രം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ റെനി പങ്കുവച്ചിട്ടുണ്ട്. ഒപ്പം അനുഭവങ്ങളുടെ കുറിപ്പും.
“അന്റാര്‍ട്ടിക്കയിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട ഓര്‍മ്മ കയാക്കിങ്ങാണ്. തിമിംഗലം വരെയുള്ള സമുദ്രത്തിന്റെ ഉപരിതലത്തില്‍ ഒരു ചെറിയ പ്ലാസ്റ്റിക്കിന് മുകളില്‍ ഇരുന്ന് യാത്ര ചെയ്യുക എന്നത് എന്ത് അതിശയകരമായ കാര്യമാണ്,” അന്റാര്‍ട്ടിക്കയിലെ അനുഭവത്തെക്കുറിച്ച് റെനി കുറിച്ചു.
റെനിക്ക് ഡയസ്ട്രോഫിക് ഡ്വാർഫിസം (അസ്ഥികളുടെ വളർച്ചയെയും ബാധിക്കുന്ന രോഗം) ആണെന്നാണ് സിഎൻഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
യാത്ര ആരംഭിക്കുന്നതിന് ഒരു മാസം മുന്‍പ് തന്നെ റെനി തയാറെടുപ്പുകള്‍ ആരംഭിക്കും. കൂടുതല്‍ മനുഷത്വപരമായ തനിക്ക് യാത്രകളെ സമീപിക്കാന്‍ കഴിയുന്നുണ്ടെന്നാണ് റെനി പറയുന്നത്. വിമാനയാത്രയിലെ ബോര്‍ഡിങ് അല്‍പ്പം ദുഷ്കരമാണ്. കാരണം പ്രത്യേക പരിഗണന ലഭിക്കേണ്ട വിഭാഗത്തിന് അനുയോജ്യമായല്ല നിര്‍മ്മിതികളെന്നും റെനി പറയുന്നു.