ഒത്തുചേരലുകള്‍ എന്നും വൈകാരികമായ ഒന്നാണ്. പ്രത്യേകിച്ചും പ്രായമായവര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുമ്പോള്‍. എത്രത്തോളം വര്‍ഷങ്ങള്‍ കടന്നുപോയാലും മായാതെ നില്‍ക്കുന്ന ഒന്നാണ് സഹോദര സ്നേഹം.
ഇതിനെയെല്ലാം സാധൂകരിക്കുന്ന ഒരു വീഡിയോയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. വയോധിക 20 വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ ഇളയ സഹോദരനെ കാണുന്ന ദൃശ്യങ്ങള്‍ ഏതൊരാളുടെ കണ്ണുകളേയും ഈറനണിയിക്കും.
ഗുര്‍പ്രീത് സിങ് ധലിവാല്‍ എന്നയാളാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. “എന്റെ മുത്തശ്ശി 20 വർഷത്തിന് ശേഷം അവവരുടെ ഇളയ സഹോദരനുമായി ഒന്നിക്കുന്നു,” എന്നാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.
വീഡിയോയില്‍ വയോധികനായ ഒരു സിഖുകാരന്‍ തന്റെ വീടിന് മുന്നില്‍ സഹോദരിയേയും കാത്തു നില്‍ക്കുന്നത് കാണം. ഒത്തുചേരലിന്റെ ഹൃദ്യമായ നിമിഷത്തില്‍ ഇരുവരും ആസ്ലേഷിക്കുന്നതും കാണാം. സഹോദരിയുടെ തലയില്‍ തലോടി ആശ്വസിപ്പിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നുമുണ്ട്.
സിഖ് എക്സ്പൊ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം തന്നെ 3.86 ലക്ഷം പേര്‍ വീഡിയോ കണ്ടു കഴിഞ്ഞു.
വീഡിയോ കണ്ടതിന് ശേഷം പലരും വൈകാരികമായാണ് കമന്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഞാന്‍ എന്നും കാണാന്‍ ആഗ്രഹിക്കുന്ന കണ്ടന്റിതാണെന്നായിരുന്നു ഒരാളുടെ വാക്കുകള്‍. എത്ര മനോഹരം, എന്റെ കണ്ണുകള്‍ നിറയുന്നുവെന്ന് മറ്റൊരാള്‍ എഴുതി.