അങ്ങ് രാജ്യതലസ്ഥാനം മുതല്‍ തിരുവനന്തപുരം വരം ചുട്ടുപൊള്ളുന്ന ചൂടാണ്. കൊടും ചൂടിനെ അതിജീവിക്കാന്‍ പല അടവുകളും പയറ്റുന്നവരെ ചുറ്റും നോക്കിയാല്‍ കാണാം. എന്നാല്‍ ചൂടായ കാറിന്റെ ബോണറ്റില്‍ ചപ്പാത്തി ചുട്ടെടുക്കുന്ന വ്യത്യസ്തമായ കാഴ്ചയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
നിലമാധബ് പാണ്ഡ എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വീഡിയൊ പോസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ട് സ്ത്രീകള്‍ ചേര്‍ന്ന് തുറസായ സ്ഥലത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന കാറിന്റെ ബോണറ്റിന് മുകളില്‍ വച്ച് ചപ്പാത്തി പരത്തുന്നതും തുടര്‍ന്ന് ചുട്ടെടുക്കുന്നതും വിഡീയോയില്‍ കാണാം. കടുത്ത ചൂടില്‍ ചപ്പാത്തി പാകമായി വരുന്നതും ദൃശ്യങ്ങളിലുണ്ട്.
“എന്റെ ഗ്രാമമായ സോന്‍പൂരില്‍ നിന്നുള്ള കാഴ്ചയാണ്. കൊടും ചൂടില്‍ കാറിന്റെ ബോണറ്റിന് മുകളില്‍ ചപ്പാത്തി വരെ ചുടാം,” നിലമാധബ് വീഡിയോയ്ക്കൊപ്പം കുറിച്ചു. തിങ്കളാഴ്ച പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം തന്നെ 73,500 ലധികം പേര്‍ കണ്ടു.
ഈ വർഷം മാർച്ചിൽ വേനൽക്കാലം ആരംഭിച്ചതു മുതൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും കടുത്ത ചൂട് അനുഭവപ്പെടുന്നുണ്ട്. രണ്ട് മാസത്തിനിടെ പടിഞ്ഞാറൻ രാജസ്ഥാനിലും മഹാരാഷ്ട്രയിലെ വിദർഭയിലും കൂടിയ താപനില 40 നും 45 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ്.
Also Read: ‘അടിപൊളി ബട്ട്ലർ ചേട്ടൻ’, ലുങ്കിയുടുത്ത് സഞ്ജുവും കൂട്ടരും