/indian-express-malayalam/media/media_files/uploads/2023/07/Breast-Milk-Viral.jpg)
Photo: Instagram/ Guinness World Records
എലിസബത്ത് ആന്‍ഡേഴ്സണ്‍ സിയേറ, രണ്ട് കുട്ടികളുടെ അമ്മയാണ്. പക്ഷെ എലിസബത്ത് പോറ്റിയ കുഞ്ഞുങ്ങളുടെ എണ്ണം ആയിരത്തിനും അപ്പുറവും. ഏറ്റവും കൂടുതല്‍ മുലപ്പാല്‍ ദാനം ചെയ്ത വ്യക്തിയെന്ന ഗിന്നസ് ലോക റെക്കോര്‍ഡ് ഇന്ന് എലിസബത്തിന്റെ പേരിലാണ്. ഇതുവരെ 1,599.68 ലിറ്റര്‍ മുലപ്പാലാണ് എലിസബത്ത് ദാനം ചെയ്തത്.
2015 ഫെബ്രുവരി 20-നും 2018 ജൂൺ 20-നും ഇടയിലാണ് യുഎസിലെ ഒറിഗോണിലെ അലോഹയിൽ നിന്നുള്ള യുവതി ഒരു പാൽ ബാങ്കിന് ദാനം ചെയ്തത്. ഗിന്നസ് വേൾഡ് റെക്കോർഡ് അവരുടെ ഇൻസ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തു. 16 ലക്ഷത്തോളം പേരാണ് ഇതുവരെ വീഡിയോ കണ്ടത്.
കഴിഞ്ഞ ഒന്‍പത് വര്‍ഷത്തോളമായി 3.50 ലക്ഷം ഔണ്‍സ് മുലപ്പാല്‍ ഞാന്‍ ദാനം ചെയ്തിട്ടുണ്ടാകും. എത്രയൊ കുഞ്ഞുങ്ങള്‍ക്ക് ഇതിലൂടെ പ്രയോജനം ലഭിച്ചിട്ടുണ്ടാകാം, അത് അളക്കാനാകുന്നതിലും കൂടുതലാണ്, വീഡിയോയില്‍ എലിസബത്ത് പറയുന്നു.
തന്റെ അടുത്ത പ്രദേശങ്ങളില്‍ താമസക്കുന്നവര്‍ക്ക് മാത്രമല്ല ആഗോള തലത്തിലും എലിസബത്ത് മുലപ്പാല്‍ ദാനം ചെയ്തിട്ടുണ്ട്. വളര്‍ച്ച ഇല്ലാതാകുമെന്ന് വിധിക്കപ്പെട്ട കുഞ്ഞുങ്ങള്‍ക്കാണ് എലിസബത്ത് കൂടുതലും മുലപ്പാല്‍ നല്‍കുന്നത്.
എലിസബത്തിന് ഹൈപ്പർലാക്റ്റേഷൻ സിൻഡ്രോം എന്ന ആരോഗ്യസ്ഥിതിയാണ്. പാല്‍ ഉത്പാദനം കൂടുതലായതിനാല്‍ മുലപ്പാല്‍ പുറത്തേക്ക് ഒഴുകുന്ന അവസ്ഥായാണിതെന്നാണ് മനസിലാക്കാനാകുന്നത്. "എന്റെ ശരീരം പ്രോലക്റ്റിൻ എന്ന ഹോർമോൺ ധാരാളം സൃഷ്ടിക്കുന്നു, അതാണ് പാൽ ഉൽപാദനത്തിന് കാരണമാകുന്നത്," എലിസബത്ത് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.