ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് വാങ്ങിയ സുഹൃത്തുക്കള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. ചൈനയിലെ ഷാന്റോയിലാണ് സംഭവം. ഭക്ഷണത്തില്‍ നിന്നും കണ്ടെത്തിയത് ഒന്നും രണ്ടുമല്ല 40 ചത്ത പാറ്റകളെയായിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്തിയപ്പോള്‍ സുഹൃത്തുക്കളിലൊരാളാണ് പാറ്റ ചത്തു കിടക്കുന്നതായി കണ്ടത്. ഇതോടെ ഭക്ഷണം മാറ്റിവച്ചു. എന്നാല്‍ ഓര്‍ഡര്‍ നല്കിയ സ്ത്രീയുടെ സുഹൃത്തുക്കള്‍ ഭക്ഷണം ഒന്നുകൂടൊന്ന് പരിശോധിക്കാന്‍ തീരുമാനിച്ചു. ഇതോടെയാണ് 40 ചത്ത പാറ്റകള്‍ ഭക്ഷണത്തിലുണ്ടെന്ന് കണ്ടെത്തിയത്.
ഇതിന്റെ വീഡിയോയും അവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെ കുറിച്ച് പൊലീസിന് പരാതി നല്‍കിയതായും അവര്‍ വ്യക്തമാക്കി. പൊലീസും ഭക്ഷ്യ വകുപ്പും കേസ് അന്വേഷിച്ചു വരികയാണ്. സംഭവത്തില്‍ ഹോട്ടല്‍ മാപ്പ് ചോദിച്ചതായി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.