/indian-express-malayalam/media/media_files/uploads/2023/07/Woman-drives-e-rickshaw.jpg)
The woman is seen driving an e-rickshaw while carrying a toddler in her lap.
ന്യൂഡല്‍ഹി: അമ്മമാര്‍ മക്കളുടെ നന്മക്കായി എന്ത് ചെയ്യാനും സന്നദ്ധരാണ്. ഇന്‍സ്റ്റാഗ്രാമില്‍ പ്രചരിക്കുന്ന വീഡിയോയില്‍ തന്റെ പിഞ്ചുകുഞ്ഞിനെ മടിയിലിരുത്തി ഇ-റിക്ഷ ഓടിക്കുന്ന അമ്മയെ കാണാം. വൈറല്‍ ഭയാനി എന്ന ഇന്‍സ്റ്റഗ്രാം പേജാണ് വീഡിയോ പങ്കിട്ടത്. വ്യാഴാഴ്ചയാണ് വീഡിയോ പങ്കുവെച്ചത്.
യുവതി റിക്ഷയില്‍ കയറാന്‍ പോകുന്ന യാത്രക്കാരുമായി ഇടപഴകുന്നത് വീഡിയോയില്‍ കാണാം. അതിനുശേഷം അവര്‍ ഇ-റിക്ഷയില്‍ രണ്ട് സ്ത്രീകളെ പുറകിലിരുത്തി കൊണ്ടുപോകുന്നത് കാണാം. കുഞ്ഞിനെ മടിയില്‍ പിടിച്ച് അവര്‍ അനായാസമായി ഇതെല്ലാം ചെയ്യുന്നു. ഒരു വഴിയാത്രക്കാരന്‍ പകര്‍ത്തിയതാണ് വീഡിയോ.
വീഡിയോ ഇതിനകം 2.8 മില്യണ്‍ വ്യൂസ് നേടി. ''അമ്മയെ ബഹുമാനിക്കാന്‍ ബട്ടണ്‍ ഇവിടെയുണ്ട്,'' ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. ''ഈ വീഡിയോ കണ്ടതിന് ശേഷം എന്റെ ഹൃദയം തകര്‍ന്നു,'' മറ്റൊരു ഉപയോക്താവ് പറഞ്ഞു.എന്നാല്‍ അവര്‍ കുഞ്ഞിന്റെയും അവരുടെയും ജീവന്‍ അപകടത്തിലാക്കുന്നു, ആരെങ്കിലും അവര്‍ക്ക് കുഞ്ഞിനെ ഇരുത്താനുള്ള കാരിയര്‍ നല്‍കി സഹായിക്കണം ചിലര്‍ കുറിച്ചു.
''കുഞ്ഞിനെ കൊണ്ടുപോകാന്‍ ശരിയായ സുരക്ഷ നല്‍കണം, തന്റെ കുഞ്ഞിനെ അവര്‍ അപകടത്തിലാക്കുന്നു. ഒരു ഉപയോക്താവ് നിര്‍ദ്ദേശിച്ചു. ''ഇത് യഥാര്‍ത്ഥത്തില്‍ വളരെ അപകടകരമാണ്. അവര്‍ അവരുടെയും അവരുടെ കുട്ടിയുടെയും യാത്രക്കാരുടെയും ജീവന്‍ അപകടത്തിലാക്കുന്നു, ''മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. 'ദയവായി ആ സ്ത്രീയുടെ സമീപത്തുള്ള ആരെങ്കിലും അവരെ ബന്ധപ്പെടാന്‍ കഴിയുന്നവര്‍ ദയവായി അവര്‍ക്ക് ബേബി കാരിയര്‍ നല്‍കുക,' മറ്റൊരു നെറ്റിസണ്‍ അഭ്യര്‍ത്ഥിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us