ഗുവാഹത്തിയിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ 31-കാരനെ അസം പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ യുവതി ചെറുത്തതിനെക്കുറിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.
ഗുവാഹത്തി സ്വദേശിനിയായ 25-കാരിയായ വിദ്യാർത്ഥിനിയാണ് തന്റെ ഫേസ്ബുക്ക് പേജിൽ തന്റെ അനുഭവം പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. തന്നെ ആക്രമിച്ചയാൾക്ക് രക്ഷപ്പെടാനാവില്ലെന്ന് ഉറപ്പുവരുത്താനായെന്നും അവർ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ജൂലൈ 30 ന് പുലർച്ചെ ഗുവാഹത്തിയിലെ രുക്മിണി നഗറിലാണ് സംഭവം നടന്നത്. വഴി ചോദിക്കാനെന്ന പേരിൽ തന്നെ സമീപിച്ച യുവാവാണ് ആക്രമിച്ചതെന്ന് യുവതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്ന. ധുചന രാജ്കുമാർ എന്നാണ് പ്രതിയുടെ പേര്.
അയാൾ തന്നോട് വഴി ചോദിക്കുകയും ആ സമയത്ത് തന്നെ കടന്ന് പിടിക്കുകയും ചെയ്യുകയായിരുന്നെന്ന് യുവതി പറഞ്ഞു. അതിന് ശേഷം അയാൾ ഓടിപ്പോകാൻ ശ്രമിച്ചെന്നും യുവതി പറഞ്ഞു. തുടർന്ന് അയാളെ ഇരുചക്ര വാഹനം അടക്കം ഓടയിലേക്ക് തള്ളിയിടാൻ കഴിഞ്ഞെന്നും യുവതി പറഞ്ഞു.
Read More: ജർമ്മൻ അത്ലറ്റിന്റെ കരണത്തടിച്ച് ജൂഡോ കോച്ച്; വൈറൽ വീഡിയോക്ക് പിന്നിലെ കാരണമിതാണ്
“ഞാൻ രണ്ടാമതൊന്ന് ആലോചിച്ചില്ല, അത്തരമൊരു അസാധാരണ സാഹചര്യത്തിൽ എന്റെ ശരീരത്തിന് പ്രദർശിപ്പിക്കാൻ കഴിയുന്ന ഏറ്റവും ഉയർന്ന ശക്തിയിൽ ഞാൻ അവനെ വലിച്ചിഴച്ചു. അവൻ തന്റെ സ്കൂട്ടി ഓടിച്ചുകൊണ്ടിരിക്കുമ്പോൾ, ഞാൻ പുറകിലെ ടയർ ഉയർത്തി, ഒടുവിൽ അവനെ അഴുക്കുചാലിലേക്ക് തള്ളിവിയിട്ടു,” യുവതി കുറിച്ചു.
അതിനുശേഷം, ഒരു ചെറിയ ആൾക്കൂട്ടം തടിച്ചുകൂടിയെന്നും അക്രമിയുടെ ഹെൽമെറ്റും മാസ്കും അഴിച്ചുമാറ്റി അയാളുടെ പേരും മറ്റു വിവരങ്ങളും എഴുതിയെടുത്തെന്നും യുവതി പറഞ്ഞു.
“ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി. പിന്നീട് ഗുവാഹത്തി പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തതായി അറിയിച്ചു,” യുവതി പറഞ്ഞു.
Read More: മുഹമ്മദിനു മരുന്ന് വേഗം ലഭിക്കും; ഇറക്കുമതി ചുങ്കവും നികുതിയും ഒഴിവാക്കി
താൻ പ്രതികരിച്ചിരുന്നില്ലെങ്കിൽ, സംഭവം തനിക്കും മറ്റ് പത്തോളം പേർക്കും അയാളിൽ നിന്ന് നേരിട്ച ഒരു മോശം അനുഭവം മാത്രമായി ചുരുങ്ങുമായിരുന്നെന്നും യുവതി കുറിച്ചു.
പ്രതികൾ ജയിലിലാണെന്നും ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും ദിസ്പൂർ പൊലീസിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.