വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് നേരെ നടുവിരല്‍ ഉയര്‍ത്തിക്കാണിക്കുന്ന സൈക്കിളിസ്റ്റായ യുവതിയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായി മാറി. ഭൂരിഭാഗം പേരും യുവതിയുടെ പ്രവൃത്തിയെ പുകഴ്ത്തിയാണ് രംഗത്തെത്തിയത്. വിര്‍ജീനിയയിലെ ‘ട്രംപ് ദേശീയ ഗോള്‍ഫ് ക്ലബ്ബില്‍’ നിന്നും ഒക്ടോബര്‍ 28ന് പുറത്തേക്ക് പോവുകയായിരുന്നു ട്രപിന്റെ വാഹനവ്യൂഹം എന്നാണ് റിപ്പോര്‍ട്ട്. സൈക്കിളില്‍ വേഗത്തില്‍ വന്ന യുവതി ട്രംപിന്റെ വാഹനത്തിന് അടുത്തെത്തിയാണ് നടുവിരല്‍ ഉയര്‍ത്തിക്കാട്ടിയത്.

വാര്‍ത്താ ഏജന്‍സിയായ എഎഫ്പി ചിത്രം പുറത്തുവിട്ടതോടെ ഇത് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. എന്നാല്‍ യുവതി മാധ്യമശ്രദ്ധ നേടാന്‍ വേണ്ടി ചെയ്തതാണ് ഇതെന്നാണ് ട്രംപ് അനുകൂലികളുടെ വാദം. അതേസമയം യുവതിയുടെ പ്രവൃത്തിയെ വാനോളം പുകഴ്ത്തി സോഷ്യല്‍മീഡിയയില്‍ പോസ്റ്റുകള്‍ നിറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ