10 വര്‍ഷത്തെ വിവാഹ ജീവിതം മോചനത്തില്‍ അവസാനിച്ചത് ആഘോഷിക്കുകയാണ് 31-കാരിയായ ലോറന്‍ ബ്രൂക്ക്. ഫൊട്ടോഷൂട്ട് നടത്തിയും വിവാഹ വസ്ത്രം കത്തിച്ചുമൊക്കെയാണ് യുവതി വിവാഹമോചനം ആഘോഷിച്ചത്.
2012 ഒക്ടോബറിലായിരുന്നു ലോറന്റെ വിവാഹം. 2021 സെപ്തംബറിലാണ് ദമ്പതികള്‍ പിരിയാന്‍ തീരുമാനിച്ചത്. വിവാഹമോചന നടപടികള്‍ ഈ വര്‍ഷം ജനുവരിയിലായിരുന്നു പൂര്‍ത്തിയായത്. തന്റെ മാതാവ് ഫെലീസിയ ബോവ്മാന്റെയും സുഹൃത്തിന്റെയും സഹായത്തോടെയാണ് ലോറന്‍ വിവാഹമോചനം ആഘോഷമാക്കിയത്.
“വിവാഹമോചനം എല്ലാവര്‍ക്കും കഠിനവും വേദനാജനകവുമാണെന്ന വസ്തുത കാണിക്കുക എന്നതായിരുന്നു ഉദ്ദേശ്യം. എന്നും രാവിലെ എഴുന്നേറ്റു കരയുന്ന ദിവസങ്ങളുണ്ടായിരുന്നു. എന്റെ ജീവിതം മെച്ചപ്പെടില്ലെന്ന് ഞാൻ കരുതിയ സമയങ്ങളുണ്ട്. ഞാൻ അതിനെ അതിജീവിച്ചു. രാവിലെ എഴുന്നേൽക്കുമ്പോൾ ഞാൻ കരയാറില്ല. പക്ഷെ കുട്ടികളുടെ വളര്‍ച്ചയില്‍ ഞങ്ങള്‍ രണ്ട് പേരും ഒരുപോലെ ഭാഗമാകേണ്ടതുണ്ട്,” ലോറനെ ഉദ്ധരിച്ചുകൊണ്ട് മിറര്‍ യുകെ റിപ്പോര്‍ട്ട് ചെയ്തു.
ലോറന്റെ സന്തോഷത്തില്‍ ചേരുകയാണ് കമന്റ് സെക്ഷനില്‍ നിരവധി പേര്‍. “അവള്‍ക്ക് നല്ലത് വരട്ടെ, ഞാന്‍ കേക്ക് മുറിച്ചാണ് ആഘോഷിച്ചത്. ഇത്തരം കാര്യങ്ങളെ പോസിറ്റീവായി എടുക്കണം,” ഒരാള്‍ കമന്റ് തെയ്തു. “അവള്‍ക്ക് വിവാഹമോചനം ലഭിച്ചതില്‍ ഞാന്‍ സന്തോഷിക്കുന്നു, അവള്‍ കടന്ന് പോയത് എന്തിലൂടെയാണെങ്കിലും ഇനി അത് ആവര്‍ത്തിക്കാതിരിക്കട്ടെ,” മറ്റൊരാള്‍ എഴുതി.