/indian-express-malayalam/media/media_files/uploads/2017/03/elephant.jpg)
പാലക്കാട്: കഞ്ചിക്കോടെ ജനവാസ കേന്ദ്രത്തിൽ കാട്ടാന ഇറങ്ങിയെന്ന അടിക്കുറിപ്പോടെ വീഡിയോ പ്രചരിക്കുന്നു. ഒരാളെ ആന ഓടിക്കുന്നതും കെട്ടിട സാമഗ്രികള്‍ തകര്‍ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വീഡിയോ ക്ലിപ്പിന്റെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വാളയാര്‍- മദുകരി റെയ്ഞ്ചിലാണ് ആന ഇറങ്ങി പരിഭ്രാന്തി സൃഷ്ടിച്ചതെന്നാണ് വിവരം.
വെള്ളാങ്കരി ആന ഇടനാഴിയിലെ അനധികൃത നിര്‍മ്മാണങ്ങളും, തടാകം ആന ഇടനാഴിയിലെ ഇഷ്ടികച്ചൂളകളും ആനകളുടെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇതാണ് ജനവാസ കേന്ദ്രത്തിലേക്ക് ആനകളെ നയിക്കുന്നതിലെ പ്രധാന ഘടകം.
വാളയാര്‍ മേഖലയില്‍ ട്രെയിനിടിച്ച് കാട്ടാനകള്‍ കൊല്ലപ്പെടുന്ന സാഹചര്യത്തില്‍ ആനകളെ ട്രാക്കില്‍ വരുന്നതില്‍നിന്നും ഒഴിവാക്കുന്നതിനായി സൗരോര്‍ജവേലി സ്ഥാപിച്ചതും കാടിനുപുറത്തേക്ക് ആനകള്‍ ഇറങ്ങാന്‍ കാരണമായി. അപ്പോള്‍ നാട്ടിലും കുറച്ചു ദൂരത്തേക്ക് കരണ്ടു വേലി നീട്ടി.
അതോടെ തൊട്ടടുത്ത സ്ഥലത്തേക്ക് ആനകള്‍ നീങ്ങി നാട്ടിലിറിങ്ങാന്‍ തുടങ്ങി. ഇക്കാര്യങ്ങള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനു മുന്‍പുതന്നെ വനം വകുപ്പ് ഉള്‍പ്പെടെയുള്ളവരേയും മന്ത്രിമാരുള്‍പ്പെട്ട ജനപ്രതിനിധികളെയും നേരിട്ടും രേഖാമൂലവും നിരവധി തവണ പ്രദേശവാസികള്‍ പരാതി നല്‍കിയിട്ടുണ്ട്. അതേ സ്ഥിതി ഇപ്പോഴും തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ ആനകളിറങ്ങി വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കും.
വാളയാറിലെ ആനത്താരയില്‍ ആനകള്‍ക്ക് സ്വാതന്ത്രമായി സഞ്ചക്കരിക്കുവാന്‍ അവസരമൊരുക്കി നാട്ടില്‍ ആനകള്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കാതെ വനാതിര്‍ത്തിയിലെ ജനങ്ങള്‍ക്കു സുരക്ഷിതമായി ജീവിക്കാന്‍ അവസരമൊരുക്കണമെന്ന് നിരന്തരം ഉയരുന്ന ആവശ്യമാണ്.
കണ്ണൂര്‍ നഗരത്തില്‍ പുലി ഇറങ്ങി; ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരുക്ക്
കാട്ടാന നാട്ടിലിറങ്ങുന്ന അവസ്ഥ പരിഹരിക്കുവാന്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കൂടുതല്‍ വൈദ്യതിവേലിയും കിടങ്ങുകളും സ്ഥാപിക്കുന്നത് പ്രശ്‌നങ്ങളുടെ സങ്കീര്‍ണതയും വ്യപ്തിയും കൂട്ടുവാനെ ഉപകരിക്കുന്നുള്ളു. നാളിതുവരെ സ്ഥാപിച്ച സൗരോര്‍ജ വേലികളില്‍ ബഹുഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നില്ല എന്നത് തന്നെ ഇതു പ്രായോഗികമല്ല എന്നതിനുദാഹരണമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.