scorecardresearch
Latest News

ശെരിക്കും ആനയെക്കാളും ഡെയ്ഞ്ചറാ! ഓട്ടോറിക്ഷ കുത്തിമറിച്ച് കാട്ടുപോത്ത്; വീഡിയോ

പത്തനംതിട്ട അങ്ങമൂഴി – പ്ലപ്പള്ളി റോഡില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്

ശെരിക്കും ആനയെക്കാളും ഡെയ്ഞ്ചറാ! ഓട്ടോറിക്ഷ കുത്തിമറിച്ച് കാട്ടുപോത്ത്; വീഡിയോ

കാട്ടുപാതയിലൂടെയുള്ള യാത്ര അല്‍പ്പം അപകടം നിറഞ്ഞതാണ്. പ്രത്യേകിച്ചും രാത്രി കാലങ്ങളില്‍. കാരണം, രാത്രികാലങ്ങളില്‍ മൃഗങ്ങള്‍ റോഡിലേക്കും ജനവാസകേന്ദ്രങ്ങളിലേക്കും ഇറങ്ങുന്നത് പതിവാണ്. ആന, കാട്ടുപോത്ത്, കടുവ എന്നീ മൃഗങ്ങളെയാണ് കൂടുതലും റോഡുകള്‍ കാണാര്‍.

ആന വാഹനങ്ങള്‍ക്ക് അടുത്തേക്ക് അടുക്കുന്നതും ഉപദ്രവിക്കാനൊരുങ്ങുന്നതുമൊക്കെ നാം കണ്ടിട്ടുണ്ട്. എന്നാല്‍ പത്തനംതിട്ട അങ്ങമൂഴി – പ്ലപ്പള്ളി റോഡിലിറങ്ങിയ കാട്ടുപോത്താണ് അക്രമാസക്തമായത്. വാഹനങ്ങള്‍ക്കടുത്തേക്ക് പാഞ്ഞ കാട്ടുപോത്ത് ഓട്ടോറിക്ഷ കുത്തി മറിക്കുകയും ചെയ്തു.

റോഡിന് നടുവിലായി നില്‍ക്കുകയായിരുന്നു കാട്ടുപോത്ത്. ഇരുവശങ്ങളില്‍ നിന്നും വാഹനങ്ങളെത്തിയതോടെയാണ് കാട്ടുപോത്ത് ദിശയറിയാതെ ഓട്ടോറിക്ഷയ്ക്കടുത്തേക്ക് പാഞ്ഞെത്തിയത്. ഓട്ടോറിക്ഷ കുത്തിമറിക്കുന്ന ദൃശ്യങ്ങള്‍ ആരെയും ഭയപ്പെടുത്തു.

ദൃശ്യങ്ങള്‍ കാണാം:

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഓട്ടോ ഉയര്‍ന്ന് പൊങ്ങിയെങ്കിലും കേടുപാടുകള്‍ ഉണ്ടായില്ലെന്നാണ് വീഡിയോയില്‍ നിന്ന് മനസിലാകുന്നത്. ഓട്ടോ ഡ്രൈവര്‍ വാഹനം വീണ്ടും ഓടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഡ്രൈവര്‍ക്കും കാര്യമായ പരിക്കുകള്‍ ഇല്ല.

ഓട്ടോയ്ക്ക് പിന്നിലായെത്തിയ കാറില്‍ നിന്നാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. കാട്ടാനെയേക്കാള്‍ അപകടകാരിയാണ് കാട്ടുപോത്തെന്ന് വീഡിയോയില്‍ ആരോ പറയുന്നതായും കേള്‍ക്കാന്‍ സാധിക്കും.

കഴിഞ്ഞ ദിവസം ഒരു കൊമ്പന്‍ ആന വിനോദ യാത്രക്കാര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ പാഞ്ഞടുക്കുന്നതാണ് വീഡിയോ വൈറലായിരുന്നു.ആന ജീപ്പില്‍ പലതവണ ഇടിക്കുമ്പോള്‍ ഡ്രൈവര്‍ മനഃസാന്നിധ്യം കൈവിടാതെ 100 അടിയോളം തോന്നിക്കുന്ന ദൂരം വാഹനം പിന്നോട്ട് അതിവേഗം എടുക്കുകയായിരുന്നു.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Wild buffallo attacks autorickshaw at pathanamthitta video