scorecardresearch

കാഴ്ചക്കാരെ കരയിപ്പിച്ച് പെൻഗ്വിൻ; എന്താണ് ഇൻസ്റ്റഗ്രാമിൽ വൈറലാവുന്ന ഈ വീഡിയോയ്ക്ക് പിന്നിലെ കഥ?

Nihilist Penguin| 2007-ൽ പുറത്തിറങ്ങിയ 'എൻകൗണ്ടേഴ്‌സ് അറ്റ് ദി എൻഡ് ഓഫ് ദി വേൾഡ്' എന്ന ഡോക്യുമെന്ററിയിലെ ദൃശ്യങ്ങൾ 2026-ൽ വീണ്ടും ഇന്റർനെറ്റിൽ തരംഗമാവുകയാണ്

Nihilist Penguin| 2007-ൽ പുറത്തിറങ്ങിയ 'എൻകൗണ്ടേഴ്‌സ് അറ്റ് ദി എൻഡ് ഓഫ് ദി വേൾഡ്' എന്ന ഡോക്യുമെന്ററിയിലെ ദൃശ്യങ്ങൾ 2026-ൽ വീണ്ടും ഇന്റർനെറ്റിൽ തരംഗമാവുകയാണ്

author-image
Trends Desk
New Update
Nihilist Penguin

ഇൻസ്റ്റാഗ്രാമിൽ ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുകയാണ് ഒരു 'പെൻഗ്വിൻ മാർച്ച്'. അന്റാർട്ടിക്കയിലെ കൊടും തണുപ്പിൽ, ഒരുകൂട്ടം പെൻഗ്വിനുകൾക്കിടയിൽ നിന്ന് ഒരാൾ മാത്രം പെട്ടെന്ന് നടത്തം നിർത്തുന്നു. ചുറ്റുമുള്ളവർ ഭക്ഷണത്തിനും അതിജീവനത്തിനുമായി കടൽ ലക്ഷ്യമാക്കി ഓടുമ്പോൾ, അവൻ മാത്രം വിപരീത ദിശയിലുള്ള മഞ്ഞുമലകളിലേക്ക് തിരിയുന്നു. അവിടെ ഭക്ഷണമില്ല, വെള്ളമില്ല, അതിജീവനത്തിന് യാതൊരു സാധ്യതയുമില്ല. എന്നിട്ടും, ലക്ഷ്യബോധത്തോടെ ആ പെൻഗ്വിൻ നടന്നു നീങ്ങുന്നത് മരണത്തിലേക്കാണ്.

Advertisment

Also Read: Viral Video: വെക്കെടാ ഇതിന് മുകളിലൊന്ന്! സാറ്റിസ്ഫാക്ഷൻ ലെവലിന്റെ അങ്ങേത്തലം

2007-ൽ പുറത്തിറങ്ങിയ 'എൻകൗണ്ടേഴ്‌സ് അറ്റ് ദി എൻഡ് ഓഫ് ദി വേൾഡ്' (Encounters at the End of the World) എന്ന ഡോക്യുമെന്ററിയിലെ ഈ ദൃശ്യങ്ങൾ 2026-ൽ വീണ്ടും ഇന്റർനെറ്റിൽ തരംഗമാവുകയാണ്. നിഹിലിസ്റ്റ് പെൻഗ്വിൻ (Nihilist Penguin) എന്നാണ് സോഷ്യൽ മീഡിയ ഈ പെൻഗ്വിനെ വിളിക്കുന്നത്.

ഇന്റർനെറ്റ് ലോകം ഈ പെൻഗ്വിനെ വെറുമൊരു മൃഗമായല്ല, മറിച്ച് ആധുനിക മനുഷ്യന്റെ പ്രതീകമായാണ് കാണുന്നത്. രണ്ട് വ്യത്യസ്ത കാഴ്ചപ്പാടുകളിലൂടെയാണ് ഈ ദൃശ്യം ഇന്ന് വിശകലനം ചെയ്യപ്പെടുന്നത്.

Also Read: കൈലി മുണ്ടും ജഴ്സിയും വേഷം; കഴിക്കാൻ മന്തി; മലപ്പുറത്തെ യുവാക്കളുടെ ഒരു ദിവസം!

ചിലർ ഇതിനെ കാണുന്നത് ജീവിതത്തിലെ എല്ലാ തിരക്കുകളും മടുത്ത്, വിധി എന്തുതന്നെയായാലും അതിലേക്ക് നിശബ്ദമായി നടന്നു നീങ്ങുന്ന ഒരാളായാണ്. ലോകം മുഴുവൻ ഒരേ ദിശയിലേക്ക് ഓടുമ്പോൾ, അതിലൊന്നും അർത്ഥമില്ലെന്ന് തിരിച്ചറിഞ്ഞ് തിരിച്ചുനടക്കുന്നവന്റെ ഏകാന്തത.

മറ്റൊരു കൂട്ടർ ഇതിനെ ഒരു പോസിറ്റീവ് കാഴ്ചപ്പാടിൽ കാണുന്നു. പെൻഗ്വിനുകൾ ജനിച്ചത് കേവലം മറ്റുള്ളവരെ കോപ്പി ചെയ്യാനല്ല, മറിച്ച് സ്വന്തം മനസ്സ് പറയുന്നത് കേൾക്കാനാണ് എന്ന ധീരമായ നിലപാടായി ഇതിനെ വിലയിരുത്തുന്നു. മരണം സുനിശ്ചിതമാണെങ്കിലും, സ്വന്തം വഴി തിരഞ്ഞെടുത്തവന്റെ 'മാസ്സ്' എൻട്രി!

Also Read: 'എംടിയുടെ ഭീമൻ ഇതാ... വേറൊരാൾ ഇനി ഇല്ല;' മോഹൻലാലിന്റെ രണ്ടാമൂഴം സൂപ്പർഹിറ്റ്; വീഡിയോ

ജർമ്മൻ സംവിധായകനായ വെർണർ ഹെർസോഗ് ഈ പെൻഗ്വിനെക്കുറിച്ച് പറയുന്നത് അത്ഭുതത്തോടും അല്പം സങ്കടത്തോടുമാണ്. ഈ യാത്രയിൽ ആ പെൻഗ്വിൻ അതിജീവിക്കാൻ യാതൊരു സാധ്യതയുമില്ലാത്തതിനാൽ ഇതിനെ "മരണയാത്ര" (Death March) എന്നാണ് വെർണർ വിശേഷിപ്പിച്ചത്. 

Also Read: "മണമുള്ള പൂ നുള്ളി മുടിയിൽ ചൂടി.. മണിക്കുട്ടി..." ട്രെൻഡിനൊപ്പം നേതാക്കളും

Instagram Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: