scorecardresearch

ബാഹുബലിയെ കട്ടപ്പ കൊന്നതെന്തിന്? മോദിയുടെ വിഡിയോ തരംഗമാകുന്നു

ബാഹുബലിയുടെ ട്രെയിലർ പുറത്തിറങ്ങി കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നുവെന്ന ചർച്ചകൾക്ക് വീണ്ടും ചൂട് പിടിച്ചിരിക്കുകയാണ്

ബാഹുബലിയുടെ ട്രെയിലർ പുറത്തിറങ്ങി കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നുവെന്ന ചർച്ചകൾക്ക് വീണ്ടും ചൂട് പിടിച്ചിരിക്കുകയാണ്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
baahubali, modi

കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നുവെന്ന് ഇതുവരെ ആർക്കും ഉത്തരം കിട്ടാത്ത ചോദ്യമാണ്. ബാഹുബലിയുടെ ട്രെയിലർ യൂട്യൂബിൽ തരംഗമായി കൊണ്ടിരിക്കുമ്പോൾ അതിനൊപ്പം വൈറലായി കൊണ്ടിരിക്കുകയാണ് കട്ടപ്പയെ പരാമർശിച്ചുളള മോദിയുടെ പ്രസംഗം. യുപിയിലെ ഒരു ഇലക്‌ഷൻ പ്രചരത്തിലാണ് മോദി കട്ടപ്പയെ കൂട്ടുപിടിച്ച് വോട്ട് ചോദിച്ചത്.

Advertisment

"കുറച്ചു നാളുകൾക്ക് മുൻപ് ബാഹുബലിയെന്ന ചിത്രം പുറത്തിറങ്ങിയിരുന്നു. അതിൽ കട്ടപ്പയെന്നൊരു കഥാപാത്രമുണ്ട്. കട്ടപ്പയാണ് ബാഹുബലിയെ ഇല്ലാതാക്കിയത്. ബാഹുബലിയിൽനിന്നും എല്ലാം അയാൾ കവർന്നെടുത്തു." എന്നാണ് മോദി പ്രസംഗത്തിൽ പറയുന്നത്. ഉത്തർപ്രേദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ റാലിയിലാണ് മോദി കട്ടപ്പയെ കൂട്ടു പിടിച്ചത്. വൻ കയ്യടിയോടെയാണ് ജനങ്ങൾ മോദിയുടെ ആ കട്ടപ്പ പ്രസംഗത്തെ സ്വീകരിച്ചത്.

ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി വീണ്ടും കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നുവെന്ന ചോദ്യം ഉയരെവെയാണ് മോദിയുടെ പ്രസംഗവും തരംഗമായി കൊണ്ടിരിക്കുന്നത്.

ഉത്തർപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം സ്വന്തമാക്കിയിരുന്നു.

Advertisment
Narendra Modi Baahubali

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: