/indian-express-malayalam/media/media_files/uploads/2021/01/Man-made-viral-video.jpg)
ചോദ്യങ്ങൾ ചോദിക്കുന്ന, ചോദിച്ചുകൊണ്ടേയിരിക്കുന്ന മിടുക്കരായ കുട്ടികൾ എപ്പോഴും ആളുടെ ശ്രദ്ധ കവരാറുണ്ട്. ഇപ്പോഴിതാ, തന്റെ പാഠപുസ്തകത്തിലെ പ്രയോഗങ്ങളിലെ അസമത്വത്തെ ചോദ്യം ചെയ്യുന്ന ഒരു കൊച്ചുമിടുക്കിയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.
Read more: ‘ഒരു കൊടം പാറ്’… സ്വയംമറന്ന് നൃത്തമാടി ഒരു പെൺകുട്ടി; എന്ത് ചേലെന്ന് സോഷ്യൽ മീഡിയ
സോഷ്യൽ സ്റ്റഡീസ് പുസ്തകം പഠിക്കുന്നതിനിടയിലാണ് കൊച്ചുമിടുക്കി അമ്മയോട് സംശയം ചോദിക്കുന്നത്. "എന്തിനാണ് മാൻമെയ്ഡ് (man made) എന്നു പറയുന്നത്? ഹ്യൂമൻ മെയ്ഡ് എന്നോ പീപ്പിൾ മെയ്ഡ് എന്നോ പോരേ? ഈഫൽ ഗോപുരം പോലുള്ള ബിൽഡിംഗുകൾ സ്ത്രീകളും ഉണ്ടാക്കാറില്ലേ. എല്ലാവരും തുല്യരാണെന്നു പറയുന്നു, പിന്നെ എന്താണ് മാൻ മെയ്ഡ് എന്നു പറയുന്നത്?" എന്നൊക്കെയാണ് ഈ കുഞ്ഞുകുട്ടിയുടെ സംശയങ്ങൾ. "നോ്ട്ട് നൈസ്, റൈറ്റ്?" എന്നു കൂടി തന്റെ അതൃപ്തി രേഖപ്പെടുത്തുന്നുണ്ട് മിടുക്കി.
തെരേസ എന്നാണ് വീഡിയോയിലെ ഈ മിടുക്കിക്കുട്ടിയുടെ പേര്. അമ്മ സോണിയ ജോൺ ആണ് വീഡിയ പകർത്തിയിരിക്കുന്നത്. നടി റിമ കല്ലിങ്കൽ ഉൾപ്പെടെ നിരവധി പേർ വീഡിയോ പങ്കുവച്ചതോടെ കൊച്ചു തെരേസയും അവളുടെ ചോദ്യങ്ങളും വൈറലായി മാറിയിരിക്കുകയാണ്.
വളരെ ലളിതമായി, എന്നാൽ ശക്തമായ ചോദ്യം ചോദിച്ച മിടുക്കിയെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ. ഇവളുടെ തലമുറ ചരിത്രം മാറ്റി എഴുതും, ഈ കുട്ടികളിൽ പ്രതീക്ഷയുണ്ട് എന്നിങ്ങനെ പോവുന്നു കമന്റുകൾ.
Read more:‘ഒരു കൊടം പാറ്’… സ്വയംമറന്ന് നൃത്തമാടി ഒരു പെൺകുട്ടി; എന്ത് ചേലെന്ന് സോഷ്യൽ മീഡിയ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.