അഭിനയത്തോടൊപ്പം തന്നെ സാമൂഹ്യ സേവനത്തിനും സമയം കണ്ടെത്തുന്ന നടിയാണ് പ്രിയങ്ക ചോപ്ര. കുട്ടികൾക്കു വേണ്ടിയുളള യുഎൻ സംഘടനയായ യൂണിസെഫിന്റെ ഗുഡ്‌വിൽ അംബാസിഡറായി പ്രിയങ്കയെ നിയമിച്ചതും താരത്തിന്റെ സേവന മനോഭാവം കൂടി കണക്കിലെടുത്താണ്. ഇതിന്റെ ഭാഗമായി പ്രിയങ്ക ഇപ്പോൾ ജോർദാനിലാണ്. സിറിയയിലെ ആഭ്യന്തര കലാപം മൂലം അഭയാർഥികളായി മാറിയ കുട്ടികളെ പരിചരിച്ചും അവര്‍ക്ക് പാഠങ്ങള്‍ പകര്‍ന്ന് കൊടുത്തും സ്നേഹം പകരുന്ന ചിത്രങ്ങളും താരം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.

താരത്തിന്റെ പ്രവര്‍ത്തനത്തെ പുകഴ്ത്തി നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാല്‍ ഇതിനിടയിലും പ്രിയങ്കയെ വിമര്‍ശിക്കാനാണ് ചിലര്‍ അവസരം കണ്ടെത്തിയത്. “ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പോഷകാഹാരക്കുറവുളള ഭക്ഷണം കാത്തിരിക്കുന്ന കുട്ടികളെ സന്ദര്‍ശിക്കാന്‍ പ്രിയങ്ക സമയം കണ്ടെത്തണം” എന്നാണ് ഒരാള്‍ ട്വീറ്റ് ചെയ്തത്. എന്നാല്‍ ഇതിന് മറുപടിയുമായി പ്രിയങ്ക തന്നെ രംഗത്തെത്തി.

ഒരോ കുട്ടികളുടേയും പ്രാധാന്യത്തേയും അവരുടെ ആവശ്യങ്ങളേയും തരംതിരിച്ച് കാണരുതെന്ന് പ്രിയങ്ക മറുപടി നല്‍കി. “യൂനിസെഫ് ഇന്ത്യയോടൊപ്പം 12 വര്‍ഷത്തോളം ജോലി ചെയ്ത് അത്തരത്തിലുളള നിരവധി ഇടങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. നിങ്ങളെന്താണ് ഇതുവരെ ചെയ്തിട്ടുളളത്? ഒരു കുട്ടിയുടെ പ്രശ്നം മറ്റൊരു കുട്ടിയുടെ പ്രശ്നത്തേക്കാള്‍ എങ്ങനെയാണ് വലുതാകുന്നത്?” പ്രിയങ്ക ചോദിച്ചു.

സിറിയൻ അഭയാർഥികളായ കുട്ടികൾക്കുവേണ്ടി നമ്മുടെ കണ്ണുകളും ഹൃദയങ്ങളും തുറക്കാം. അവരുടെ മുന്നോട്ടുളള വഴികൾക്ക് ഈ ലോകം അവരെ സംരക്ഷിക്കുമെന്നും അവരെ സഹായിക്കുമെന്നും നമുക്ക് അവർക്ക് കാണിച്ചുകൊടുക്കാമെന്നും പ്രിയങ്ക പറയുന്നു.

Today was very emotional. As we go about our daily privileged lives, it's hard to imagine that everything can be taken from you in an moment. Today we spent the day in a host community meeting Syrian refugee families (like this one) so desperately seeking a safe place of normalcy for their families. More than 80% of the Syrian refugees in Jordan live outside refugee camps in cities, urban centers and farming villages (host communities.) Amman hosts the largest number of Syrian refugees, about 180,000 people. Refugee families in host communities have limited livelihood opportunities, and after 6 years, have depleted their savings and borrowed money from everywhere to feed and support their families. @unicef #ChildrenUprooted #TheyAreUs

A post shared by Priyanka Chopra (@priyankachopra) on

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook