അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും അദ്ദേഹത്തിന്റെ ഭാര്യ ജില്ലും കൂടി മുൻ അമേരിക്കൻ പ്രസിഡന്റായ ജിമ്മി കാർട്ടറെയും അദ്ദേഹത്തിന്റെ ഭാര്യ റോസലിനെയും സന്ദർശിച്ചപ്പോൾ എടുത്ത ഒരു ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
ഈ ചിത്രത്തിൽ നിങ്ങൾക്ക് ഏതെങ്കിലും പ്രശ്നം തോന്നുന്നുണ്ടോ? ജോ ബൈഡന് ഒപ്പം പോസ് ചെയ്യുന്ന റോസലിൻ ചെറുതായി പോയതായി തോന്നുന്നുണ്ടോ? കണ്ണിന് എന്തെങ്കിലും പറ്റിയതാണോ അതോ ശരിക്കും അവർ ചെറുതായതാണോ എന്നൊക്കെയുള്ള നിരവധി സംശയങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. ശരിക്കും ഈ ചിത്രം ഇങ്ങനെ വരാൻ ഒരു കാരണമുണ്ട്.
വൈഡ് ലെൻസ് ക്യാമറ ഉപയോഗിച്ച് എടുത്ത ഒരു ചിത്രമാണിത്. ചെറിയ ഒരു റൂമിൽ അധികം പിന്നോട്ട് പോയി എല്ലാവരെയും ഒരുമിച്ച് ഫ്രെമിൽ കൊണ്ടുവരാൻ സാധിക്കാത്ത സാഹചര്യത്തിലാണ് വൈഡ് ലെൻസ് ക്യാമറകൾ ഉപയോഗിക്കുന്നത്. ഉപയോഗിക്കുന്ന വൈഡ് ലെൻസ് ഒരുപാട് വൈഡ് ആയ ദൃശ്യങ്ങൾ തരുന്നവയാണെങ്കിൽ ഫ്രെമിൽ അടുത്തു വരുന്ന ആളുകളെ ഒരുപാട് വലുതായി കാണുകയും ദൂരെ ഉള്ളവരെ ചെറുതായി ചുരുങ്ങിയ നിലയിൽ കാണുകയും ചെയ്യും. അതേസമയം ഒരു സൂം ലെൻസ് ആണ് ഉപയോഗിക്കുന്നതെങ്കിൽ ഇതിന് നേർ വിപരീതമായാകും സംഭവിക്കുക.
Read Also: ഈശ്വരാ കേരളം ഭരിക്കേണ്ടി വരോ?വോട്ടെണ്ണല്‍ ട്രോളുകളില്‍ താരമായി ലാലേട്ടന്
ചിത്രം ഇത്തരത്തിൽ ലഭിക്കാൻ പ്രത്യേക സെറ്റിങ്സോ ഉപകാരണമോ വേണമെന്നും ഇല്ല. ഐഫോൺ 11,12 മോഡലുകളിലെ വൈഡ് ക്യാമറ ഉപയോഗിക്കുമ്പോഴും ഇത്തരത്തിലുള്ള വൈഡ് ചിത്രങ്ങൾ ലഭിക്കും. വ്യത്യസ്ത ലെൻസുകൾ ഉപയോഗിക്കാൻ കഴിയുന്ന ഒരു പ്രൊഫഷണൽ ക്യാമറയിലാണെകിൽ ഇതിനേക്കാൾ വ്യത്യസ്തമായ രീതിയിലും വൈഡ് ആംഗിൾ ചിത്രങ്ങൾ എടുക്കാൻ സാധിക്കും. 10 മുതൽ 15എംഎം വരെയുള്ള ലെൻസുകളാണ് കൂടുതൽ നല്ല വൈഡ് ആംഗിൾ ദൃശ്യങ്ങൾ നൽകുക.