ന്യൂഡൽഹി: ഓരോ പരന്പരകൾ കഴിയുന്തോറും പ്രകടനത്തിന്റെ ഗ്രാഫും ആരാധകരുടെ എണ്ണവും ഉയർത്തിക്കൊണ്ടിരിക്കുന്ന താരമാണ് ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. പതിവ് പോലെ ഓസ്ട്രേലിയൻ പര്യടനത്തിനു ശേഷവും ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യ ക്രിക്കറ്റ് ആരാധകരുടെ ഹീറോയായി. നവമാധ്യമങ്ങളിലടക്കം ഹാർദിക്കിന്‍റെ ആരാധകരുടെ എണ്ണം വൻ തോതിൽ വർധിച്ചു കൊണ്ടിരിക്കുകയാണ്. പരമ്പരയുടെ താരമായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ അഭിനന്ദനങ്ങളുമായി ക്യാപ്റ്റൻ വിരാട് കോഹ്‌ലിയടക്കം രംഗത്തെത്തിയതോടെ ഹാർദിക്കിന്‍റെ “ഡിമാന്‍റ്’ കൂടി.

ഹാർദിക് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. ഒരു പെൺകുട്ടിക്കൊപ്പം നിൽക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. ചിത്രം പോസ്റ്റ് ചെയ്തതിനു പിന്നാലെ ആരാണ് ആ സുന്ദരിയെന്നറിയാനായി ആരാധകരുടെ തിരക്ക്. ഇരുവരും വിവാഹിതരാകാൻ പോകുന്നു എന്നുവരെ അഭ്യൂഹങ്ങൾ ഉയർന്നു.

ചിത്രത്തിനു താഴ വന്ന കമന്‍റുകളിൽ ഏറെയും “ഇതാരാണ്?’ എന്ന ചോദ്യം തന്നെ. കമന്‍റിട്ടിരിക്കുന്നവരിൽ ഏറെയും പെൺകുട്ടികളും. എന്നാൽ ഈ ചോദ്യങ്ങൾക്കൊന്നും ഹാർദിക് ഇതുവരെ മറുപടി നൽകിയിട്ടില്ല. താരം മൗനം വെടിയുന്നതും കാത്തിരിക്കുകയാണ് ആരാധകർ ഇപ്പോൾ.

@hardikpandya_official @hardikpandya_official

A post shared by Hardik Pandya (@hardikpandya_official) on

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook