ലഹരിമരുന്ന് ഉപഭോഗത്തിനെതിരെ ബോധവത്കരണം നടത്താന്‍ വ്യത്യസ്ത പ്രചാരണവുമായി ഗുവാഹത്തി പൊലീസ്. ഗുവാഹത്തിയിലെ ‘ജനപ്രിയ ഗഞ്ചാ (കഞ്ചാവ്) വില്പന കേന്ദ്രം ഏതാണ്’ എന്നാണ് ഗുവാഹത്തി പൊലീസ് ചോദിക്കുന്നത്. ഷാഹിദ് കപൂറിന്റെ കാബിര് സിങ് എന്ന സിനിമയിലെ കാര്‍ട്ടൂണ്‍ ചിത്രം ഉപയോഗിച്ചാണ് പൊലീസിന്റെ അന്വേഷണം. ഹോള്‍സെയില്‍ വിലയ്ക്ക് വാങ്ങാനാണ് ചോദിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്.
Wanted to buy it in Wholesale Rate !! Can Anyone Suggest????????????#GuwahatiFightsAgainstDrugs #GuwahatiCityPolice #Guwahati #KabirSingh pic.twitter.com/y02WImBxzi
— Guwahati Police (@GuwahatiPol) July 4, 2019
ട്വിറ്ററിലൂടെയാണ് പൊലീസ് നോട്ടീസ് പോലെയുളള ചിത്രം പുറത്ത് വിട്ട് ചോദ്യം ചോദിച്ചിരിക്കുന്നത്. ലഹരിമരുന്ന് ഉപഭോഗത്തെ കുറിച്ച് പൊലീസിനെ വിവരം അറിയിക്കാന്‍ ബോധവത്കരണം നടത്താനായി രസകരമായാണ് പൊലീസ് ചോദ്യം ചോദിക്കുന്നത്.
നിരവധി പേരാണ് പൊലീസിന്റെ ഈ ക്യാംപെയിനിനെ പ്രശംസിച്ച് രംഗത്തെത്തിയത്. നേരത്തെ അസം പൊലീസും സമാനമായ ബോധവത്കരണ പ്രചാരണം നടത്തി രംഗത്തെത്തിയിരുന്നു. അന്ന് പിടിച്ചെടുത്ത കഞ്ചാവ് ആരുടേതാണെന്ന അന്വേഷണമാണ് പൊലീസ് ട്വിറ്ററിലൂടെ രസകരമായി നടത്തിയത്. ‘കഴിഞ്ഞ ദിവസം രാത്രി ചഗോലിയ ചെക്പോസ്റ്റില്‍ ആരുടേയെങ്കിലും 590 കി.ഗ്രാം കഞ്ചാവും ഒരു ട്രക്കും നഷ്ടപ്പെട്ട് പോയോ? പരിഭ്രാന്തരാവേണ്ട, അത് ഞങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ദുബ്രി പൊലീസിനെ സമീപിച്ചാല്‍ നിങ്ങളെ സഹായിക്കും,’ എന്നാണ് അസം പൊലീസ് ട്വീറ്റ് ചെയ്തത്.
Anyone lost a huge (590 kgs) amount of Cannabis/Ganja and a truck in and around Chagolia Checkpoint last night?
Don't panic, we found it.
Please get in touch with @Dhubri_Police. They will help you out, for sure 😉
Great job Team Dhubri. pic.twitter.com/fNoMjbGSKX
— Assam Police (@assampolice) June 4, 2019
We can’t promise you the moon, but can assure you of your safety! #WearAHelmet pic.twitter.com/Bv9WyZnkSq
— Mumbai Police (@MumbaiPolice) June 29, 2019
ലഹരി ഉപയോഗം, കുറ്റകൃത്യം, ഡ്രൈവിങ് ബോധവത്കരണം തുടങ്ങിയ പ്രചാരണങ്ങള്‍ പൊലീസ് സോഷ്യൽ മീഡിയയിലൂടെ നടത്താറുണ്ട്. കേരള പൊലീസും രസകരമായ ട്രോളുകളിലൂടെ ഇത്തരത്തില്‍ പ്രചാരണം നടത്തി പേരു കേട്ടവരാണ്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook