മനസിനെയും തലച്ചോറിനേയും ഒരേ സമയം വെല്ലുവിളിക്കുന്ന ഒപ്റ്റിക്കല്‍ ഇലൂഷൻ ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. യാഥാർത്ഥ്യത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ കബളിപ്പിക്കാനും വെല്ലുവിളിക്കാനും കഴിയുന്ന ഇവ ആളുകളെ ഒരുപാട് ആകർഷിക്കുന്നു.
പല തരത്തിൽ ഇത്തരത്തിലുള്ള ചിത്രങ്ങൾ ആളുകളുടെ ചിന്താശേഷിയെ വെല്ലുവിളിക്കാറുണ്ട്. ചിലപ്പോൾ ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന അക്കങ്ങളാകാം, വാക്കുകളാക്കാം, ചിലപ്പോൾ എന്തെങ്കിലും ജീവികളാകാം.

ഇന്ന് പരിചയപ്പെടുത്തുന്ന ചിത്രത്തിന് ഒരു പ്രത്യേകതയുണ്ട്. ഒരു പൂച്ചക്കുട്ടി സ്റ്റെപ്പിൽ നിൽക്കുന്ന ചിത്രമാണിത്. എന്നാൽ പൂച്ച പടികൾ കയറി മുകളിലേക്ക് വരികയാണോ? അതോ പടികൾ ഇറങ്ങി താഴെയ്ക്ക് പോകുകയാണോ?
ചിത്രം ഒന്ന് വ്യക്തമായി നോക്കൂ.
പൂച്ചയെ ചിത്രീകരിക്കുന്ന ഈ പഴയ ഒപ്റ്റിക്കൽ മിഥ്യ ഇപ്പോഴും ഉപയോക്താക്കളെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട അൽപ്പം അവ്യക്തമായ ഈ ചിത്രത്തിൽ പൂച്ച മുകളിലേക്ക് പോകുന്നുവെന്ന് പലരും വാദിച്ചപ്പോൾ, അത് താഴേക്ക് പോകുകയാണെന്ന് മറ്റു ചിലർ വിശദീകരിച്ചു. ഇത് ഒരേ സമയം രണ്ട് വഴിക്ക് പോകുന്നുവെന്നാണ് ചിലർ പറഞ്ഞത്.
കണ്ടെത്താൻ കഴിയാത്തവർ വിഷമിക്കേണ്ട. പൂച്ച പടികൾ ഇറങ്ങി വരികയാണെന്നാണ് കരുതപ്പെടുന്നത്. അതിന് പറയുന്ന കാരണങ്ങൾ ഇവയാണ്. സ്റ്റെപ്പിന്റെ കൈവരിയും പൂച്ചയ്ക്ക് താഴെയുള്ള നിഴലുകളും.
നിങ്ങൾ എന്താണ് കണ്ടെത്തിയത്?