/indian-express-malayalam/media/media_files/uploads/2023/10/The-wildest-matrimonial-ad-ever.jpg)
"അപേക്ഷിക്കുന്നതിന് മുൻപ് പയ്യൻ ആമസോൺ മിനി ടിവിയിലെ 'ഹാഫ് ലവ് ഹാഫ് അറേഞ്ച്ഡ്' കണ്ടിരിക്കണം. കാരണം അത്തരം പയ്യൻമാരെ എനിക്ക് ഇഷ്ടമല്ല"
ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വരനെ തേടിയുള്ള പത്രപ്പരസ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവായ യുവതിയ്ക്ക്, വരനുണ്ടാവേണ്ട കഴിവുകളുടെയും സ്വഭാവഗുണങ്ങളുടെയും കാര്യത്തിലും ചില ഡിമാന്റുകളുണ്ട്. ആ ഡിമാന്റുകൾ തന്നെ ഈ പത്രവാർത്തയെ ഇത്രയും വൈറലാക്കുന്നതും.
"എന്റെ പേര് റിയ ഞാൻ എനിക്ക് യോജിച്ച ഒരു വരനെ തേടുകയാണ്, " എന്നു തുടങ്ങുന്ന പരസ്യത്തിൽ, ഭാവി വരന് ഉണ്ടായിരിക്കേണ്ട ഗുണഗണങ്ങളുടെ ഒരു നീണ്ട നിരതന്നെയുണ്ട്.
'പയ്യൻ എനിക്ക് യോജിച്ച 'റീൽ പാർട്ട്ണറും' പങ്കാളിയും ആയിരിക്കണം. ക്യാമറയ്ക്ക് മുന്നിൽ വരാൻ നാണം പാടില്ല. കൂടാതെ എന്നോടൊപ്പം 'റിലേഷൻഷിപ്പ് റീലുകൾ' ചെയ്യാൻ സന്നദ്ധനായിരിക്കണം. കൂട്ടുകുടുംബത്തിൽ നിന്നുള്ള ആളാവാൻ പാടില്ല. അപേക്ഷിക്കുന്നതിന് മുൻപ് പയ്യൻ ആമസോൺ മിനി ടിവിയിലെ 'ഹാഫ് ലവ് ഹാഫ് അറേഞ്ച്ഡ്' കണ്ടിരിക്കണം. കാരണം അത്തരം പയ്യൻമാരെ എനിക്ക് ഇഷ്ടമല്ല. എന്റെ റീൽസ് എഡിറ്റ് ചെയ്യാൻ ഭാവി വരന് പ്രീമിയർ പ്രോയിൽ നല്ല പരിജ്ഞാനമുണ്ടായിരിക്കണം,' ഇങ്ങനെ നീളുന്നു യുവതിയുടെ ആവശ്യങ്ങൾ.
എക്കാലത്തെയും വന്യമായ മാട്രിമോണിയൽ പരസ്യം എന്ന തലക്കെട്ടോടെയാണ് പത്രത്തിലെ പരസ്യത്തിന്റെ കട്ടിംഗ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
രസകരമായ കമന്റുകളാണ് പോസ്റ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
"സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, ഫ്രീ എഡിറ്ററെ തേടുന്നു എന്നായിരുന്നു അടിക്കുറിപ്പ് കൊടുക്കേണ്ടത്."
"അവർക്കൊരു ഫുൾ ടൈംഫ്രീ ലാൻസറെ ആവശ്യമുണ്ട്. എന്നാൽ അതിനുള്ള പണമില്ല, അതാണ് ഈ പരസ്യം"
"എന്തിനാണ് പത്രപ്പരസ്യം നൽകിയത്. സോഷ്യൽ മീഡിയയിൽ ആയിരുന്നല്ലോ പരസ്യം കൊടുക്കേണ്ടത്. ഓഡിയൻസ് മാറിപ്പോയി"
എന്നിങ്ങനെ പോവുന്നു കമന്റുകൾ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us