/indian-express-malayalam/media/media_files/uploads/2017/02/whatsapp-759.jpg)
ന്യൂഡൽഹി: വാട്‌സ് ആപ്പ് പുതിയ രൂപത്തിൽ അവതരിപ്പിച്ചപ്പോൾ എല്ലാവരും ഒരേപോലെ ദു:ഖിച്ചത് സ്റ്റാറ്റസിന്റെ പേരിലായിരുന്നു. കൂട്ടുകാരനോടോ കൂട്ടുകാരരിയോടെ ഉള്ള പിണക്കം, പ്രണയത്തിന്റെ നില എല്ലാം മനസിൽ തോന്നുംപടി കുറിച്ചുവച്ച സ്റ്റാറ്റസ് അങ്ങിനെയങ്ങ് ഇല്ലാതായത് ഭൂരിഭാഗം പേർക്കും പിടിച്ചില്ല. അവർക്കെല്ലാം ഇതാ ഒരു സന്തോഷ വാർത്ത. വാട്സ് ആപ്പിന്റെ പഴയ സ്റ്റാറ്റസ് മടങ്ങിവരുന്നു.
വാട്സ് ആപ്പിന്റെ ബീറ്റാ പതിപ്പിൽ ഇപ്പോൾ തന്നെ ഈ സ്റ്റാറ്റസ് ലഭിക്കും. അടുത്ത ആഴ്ച ആൻഡ്രോയ്ഡ് പതിപ്പിലും സ്റ്റാറ്റസ് പഴയ രൂപത്തിൽ ലഭിക്കും. തുടർന്ന് ഐ ഫോണിലും ഈ മാറ്റം ഉപയോഗിക്കാം. ടെക് ക്രഞ്ചിന് നൽകിയ വാർത്താ കുറിപ്പിലാണ് വാട്സ് ആപ്പ് അധികൃതർ ഈ മാറ്റത്തെ കുറിച്ച് പറയുന്നത്.
"പഴയ ടെക്സ്റ്റ് രൂപത്തിലുള്ള സ്റ്റാറ്റസ് ഇല്ലാത്തത് ഉപഭോക്താക്കളിൽ നിരാശരാക്കിയെന്ന് ഞങ്ങൾ അറിഞ്ഞു. അതുകൊണ്ട് ഞങ്ങൾ പ്രൊഫൈലിലെ എബൗട്ട് ഭാഗത്തിൽ ഇത് വീണ്ടും ഉൾപ്പെടുത്തി. പ്രൊഫൈൽ നാമത്തോട് ചേർന്ന് തന്നെ ഇനി എപ്പോൾ വേണമെങ്കിലും ഈ മാറ്റം കാണാനാകും."
അതേസമയം സ്നാപ്‌ചാറ്റിലെ ഫീച്ചറിന് സമാനമായ പുതിയ സ്റ്റാറ്റസ് വാട്സ് ആപ്പ് പിൻവലിക്കുന്നില്ല. "ഒരു ദിവസം മുഴുവനും ഏറ്റവും രസകരമായ ചിത്രങ്ങളും വീഡിയോകളും ജിഫ് ഫയലുകളും വാട്സ് ആപ്പിൽ ഷെയർ ചെയ്യാനുള്ള സൗകര്യം അതേ പടി നിലനിർത്തും." ഈ സ്റ്റാറ്റസിന് ആദ്യം ഉപഭോക്താക്കൾ എതിരായിരുന്നെങ്കിലും ഇപ്പോൾ പ്രചാരം വർദ്ധിച്ചിട്ടുണ്ടെനന്ന് അധികൃതർ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.