/indian-express-malayalam/media/media_files/uploads/2023/05/eye-test.jpg)
ഒപ്റ്റിക്കൽ ഇലൂഷൻ
ഒരേ സമയം മനസിനേയും തലച്ചോറിനേയും വെല്ലുവിളിക്കുന്നവ ചിത്രങ്ങളാണ് ഒപ്റ്റിക്കല്‍ ഇലൂഷൻ ചിത്രങ്ങള്‍. അതു കൊണ്ട് തന്നെ ഇത്തരം ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. യാഥാർത്ഥ്യത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ കബളിപ്പിക്കാനും വെല്ലുവിളിക്കാനും കഴിയുന്നവ ഇവ ആളുകളെ ഒരുപാട് ആകർഷിക്കുകയും ചെയ്യുന്നു.
ഇന്ന് നമ്മള്‍ പരിചയപ്പെടുത്തുന്ന ചിത്രത്തിന് ചില പ്രത്യേകതകളുണ്ട്,
ഈ വിഷ്വൽ വിസ്മയങ്ങൾ നമ്മുടെ കണ്ണുകളിലും തലച്ചോറിലും കൗശലങ്ങൾ കളിച്ച്, നമ്മൾ കാണുന്നതിനെ ചോദ്യം ചെയ്യുന്നു. ആ വിഷ്വൽ ചലഞ്ചിൽ ഇത്തവണ മറഞ്ഞിരിക്കുന്നത് വിവിധ അക്കങ്ങളാണ്. അവ കണ്ടെത്താൻ നിങ്ങൾ തയാറാണോ?
"ഐ ടെസ്റ്റ്! നിങ്ങൾ ഏത് നമ്പറാണ് കാണുന്നത്,”എന്ന കുറിപ്പോടെയാണ് ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ചുവപ്പ് പശ്ചാത്തലത്തിൽ മറഞ്ഞിരിക്കുന്ന നിരവധി അക്കങ്ങൾ കണ്ടുപിടിക്കുക എന്നതാണ് നിങ്ങൾക്കുള്ള വെല്ലുവിളി. മറഞ്ഞിരിക്കുന്ന സംഖ്യകൾ മറ്റുള്ളവരേക്കാൾ വേഗത്തിൽ കണ്ടെത്താൻ കഴിയുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?
Eye test! What number do you see? pic.twitter.com/siPj03qHNs
— Figen (@TheFigen_) May 16, 2023
നിങ്ങൾക്ക് നമ്പറുകൾ കണ്ടെത്താൻ കഴിഞ്ഞോ? ഇല്ല എന്നാണ് ഉത്തരമെങ്കിൽ, വൈറൽ ഒപ്റ്റിക്കൽ ഇല്യൂഷ്യനോട് ആളുകളുടെ പ്രതികരണം എന്തായിരുന്നുവെന്ന് നോക്കാം.
“ആദ്യം, എനിക്ക് അക്കങ്ങളൊന്നും കാണാൻ കഴിഞ്ഞില്ല, പിന്നെ ഞാൻ വീണ്ടും നോക്കി. സംഖ്യകളുടെ ലേഔട്ട് 571?" ഒരു ട്വിറ്റർ ഉപയോക്താവ് പറയുന്നു. "571, ഏഴിന് താഴെ ഞാൻ ആറ് എന്ന സംഖ്യ കാണുന്നു, ഒന്നിന് താഴെ ഏഴ് എന്ന സംഖ്യയും കാണുന്നു. പശ്ചാത്തലത്തിൽ ഉടനീളം ഞാൻ ചെറിയ വലിപ്പത്തിലുള്ള സംഖ്യകൾ കാണുന്നു," മറ്റൊരു ഉപയോക്താവ് കുറിച്ചു. 571 എന്നതാണ് കൂടുതൽ ആളുകളും പറഞ്ഞ ഉത്തരം.
നിങ്ങൾ കണ്ടെത്തിയ ഉത്തരം എന്താണ്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.