scorecardresearch

ഇതില്‍ ശരിക്കും എത്ര സംഖ്യയുണ്ട്? നെറ്റിസണ്‍സിനെ ചുറ്റിച്ച് ഇലൂഷന്‍ ചിത്രം

സംഖ്യ കണ്ടുപിടിക്കാന്‍ സാധിക്കാത്തതിനെ ശാസത്രീയപരമായും ചിലര്‍ വിശകലനം ചെയ്യുന്നുണ്ട്

സംഖ്യ കണ്ടുപിടിക്കാന്‍ സാധിക്കാത്തതിനെ ശാസത്രീയപരമായും ചിലര്‍ വിശകലനം ചെയ്യുന്നുണ്ട്

author-image
Trends Desk
New Update
Viral Photo

കണ്ണുകളെ ആശയക്കുഴപ്പത്തിലാക്കുന്ന പല ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കാറുണ്ട്. ഒപ്റ്റിക്കല്‍ ഇലൂഷന്‍ ചിത്രങ്ങളെന്നാണ് ഇവയെ വിളിക്കുന്നത്. വസ്ത്രത്തിന്റെ നിറം കണ്ട് പിടിക്കാമൊ എന്ന ചോദ്യവുമായി 2015 ല്‍ ഒരു ചിത്രം ട്വിറ്ററിലും, ഫെയ്സ്ബുക്കിലും വന്നിരുന്നു. തലച്ചോറിന്റെ ഏത് വശമാണ് കൂടുതലായി പ്രവര്‍ത്തിക്കുന്നത് എന്ന് അറിയാനുള്ള വിദ്യ എന്ന പേരിലായിരുന്നു ചിത്രം വൈറലായത്.

Advertisment

ഈ വര്‍ഷവും അത്തരത്തിലൊരു ചിത്രം എത്തിയിട്ടുണ്ട്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഒപ്റ്റിക്കല്‍ ഇലൂഷനിലുള്ള സംഖ്യ കണ്ടുപിടിക്കാമൊ എന്നാണ് ചോദ്യം. ഫ്രെയ്സര്‍ സ്പൈറല്‍ ഇലൂഷനില്‍ സംഖ്യ നല്‍കിയിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവിധ മാധ്യമങ്ങളില്‍ ചിത്രം കറങ്ങുന്നുണ്ടെങ്കിലും യാഥാര്‍ത്ഥ സംഖ്യ കണ്ടു പിടിക്കാന്‍ പലര്‍ക്കും സാധിക്കുന്നില്ല.

സംഖ്യ കണ്ടുപിടിക്കാന്‍ സാധിക്കാത്തതിനെ ശാസത്രീയപരമായും ചിലര്‍ വിശകലനം ചെയ്യുന്നുണ്ട്. "നിങ്ങൾ കാണുന്ന സംഖ്യകൾ നിങ്ങളുടെ കോൺട്രാസ്റ്റ് സെൻസിറ്റിവിറ്റിയെ ആശ്രയിച്ചിരിക്കുന്നു. നേത്ര രോഗ വിദഗ്ധര്‍ക്ക് ഇത് പരിശോധിക്കാവുന്നതാണ്. സംഖ്യ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നവര്‍ പരിശോധിക്കണം. ഭാവിയില്‍ മഴയത്തും മൂടല്‍മഞ്ഞിലും കാഴ്ച അവ്യക്തമാകുന്ന സ്ഥിതിയിലെത്തും," ഫില്‍ കിങ് എന്നൊരാള്‍ ട്വീറ്റ് ചെയ്തു.

Advertisment

സ്പോയിലര്‍ അലര്‍ട്ട്

ഇത്തരം നീഗൂഢതകളെല്ലാം സമൂഹമാധ്യമങ്ങളില്‍ ഒരുപാട് നേരം തുടരാറില്ല. അതുകൊണ്ട് തന്നെ ചിലര്‍ അനായാസം സംഖ്യ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഏഴക്ക സംഖ്യയാണ് ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്. 3452389 എന്നതാണ് സംഖ്യ.

Also Read: ‘പള്ളിയും പള്ളിയറയും വേറിട്ടല്ല എനിക്ക്, ചേർത്തുപിടിക്കാം’; മാനവികതയുടെ തണലായി മുത്തപ്പന്‍, വീഡിയോ

Facebook Viral Photo Twitter

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: