scorecardresearch

എന്താണ് കുന്തം, കൊടച്ചക്രം? നെറ്റില്‍ തിരഞ്ഞ് ന്യുജെന്‍

വെറുതെ പറയുന്നതാണെങ്കിലും കുന്തത്തിനും കൊടച്ചക്രത്തിനും ഒരു മന്ത്രിയെ വെട്ടിലാക്കാന്‍ വരെ കെല്‍പ്പുണ്ട്

വെറുതെ പറയുന്നതാണെങ്കിലും കുന്തത്തിനും കൊടച്ചക്രത്തിനും ഒരു മന്ത്രിയെ വെട്ടിലാക്കാന്‍ വരെ കെല്‍പ്പുണ്ട്

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Social, Trending

കുന്തവും കൊടച്ചക്രവും, ഏതെങ്കിലും ഒരു സാഹചര്യത്തില്‍ ഈ വാക്കുകള്‍ പറയാത്ത മലയാളിയുണ്ടാകില്ല. അങ്ങനെ ഒന്ന് പറഞ്ഞ് വെട്ടിലായിരിക്കുകയാണ് നമ്മുടെ സാംസ്കാരിക മന്ത്രിയായ സജി ചെറിയാന്‍. ഭരണഘടനയില്‍ ജനാധിപത്യം മതേതരത്വം കുന്തം കുടച്ചക്രം എന്നൊക്കെ പേരിനു എഴുതി വച്ചിരിക്കുകയാണെന്നായിരുന്നു മന്ത്രിയുടെ പറച്ചില്‍.

Advertisment

മന്ത്രിയുടെ വാക്കുകള്‍ക്ക് പിന്നാലെയാണോ അല്ലയോ എന്നറിയില്ല. കുന്തവും കൊടച്ചക്രവും എന്താണെന്ന് ഇന്റര്‍നെറ്റില്‍ തിരയുകയാണ് നമ്മുടെ യുവതലമുറ. പല വ്യാഖ്യാനങ്ങളും ഇതിനുണ്ടെങ്കിലും സംഭവം ശരിക്കും എന്താണെന്ന് പറഞ്ഞു തരാം. അപ്രധാനമായ കാര്യങ്ങള്‍ വിശേഷിപ്പിക്കുന്നതിനാണ് ഇത്തരം വാക്കുകള്‍ പൊതുവെ പ്രയോഗിക്കുന്നത്.

കുടച്ചക്രത്തിന് മറ്റ് രണ്ട് അര്‍ത്ഥങ്ങള്‍ കൂടിയുണ്ട്. ഒന്ന് പണ്ടു കാലത്ത് ഉപയോഗിച്ചിരുന്ന ഓലക്കുടയുമായി ബന്ധപ്പെട്ടതാണ്. ഓലക്കുടയുടെ കാലും പിടിയും മുകളില്‍ ഓല തുന്നിക്കെട്ടാനുമുള്ള ഫ്രെയിമിനെയാണ് കുടച്ചക്രം എന്ന് പറയുന്നത്. ചക്രം എന്ന് വിശേഷണമുള്ള പടക്കത്തിനേയും പലഭാഗങ്ങളിലും കുടച്ചക്രമെന്ന് പറയാറുണ്ട്.

Advertisment
Search Trending Internet

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: