scorecardresearch

2 വർഷമായി ഒരു വീഡിയോ പോലുമില്ല; ഗിന്നസ് റെക്കോർഡിൽ ഇടം പിടിച്ച വ്ളോഗർ ലിസികി എവിടെ പോയി?

17 .7 മില്യൺ സബ്സ്ക്രൈബേഴ്സുള്ള യൂട്യൂബിലെ സൂപ്പർസ്റ്റാറാണ് ചൈനക്കാരിയായ ലിസികി

17 .7 മില്യൺ സബ്സ്ക്രൈബേഴ്സുള്ള യൂട്യൂബിലെ സൂപ്പർസ്റ്റാറാണ് ചൈനക്കാരിയായ ലിസികി

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Li Ziqi| Chinese vlogger Li Ziqi | Li Ziqi youtube channel

പരമ്പരാഗത ചൈനീസ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് വിവിധതരത്തിലുള്ള ഭക്ഷണ പദാർത്ഥങ്ങളും കരകൗശല വസ്തുക്കളും ലിസികി തയ്യാറാക്കുന്നത്

എവിടെ നോക്കിയാലും പൂക്കളും മരങ്ങളും ഫലവൃക്ഷങ്ങളും… കിം കി ഡുക്ക് സിനിമയിലെ വിഷ്വലുകൾ പോലെ അതിമനോഹരമായ ഭൂപ്രകൃതി. അവിടെ അത്ഭുതലോകത്തെ ആലീസിനെ പോലൊരു പെൺകുട്ടി…. ലിസികി എന്ന യൂട്യൂബ് ചാനൽ പിൻതുടരുന്നവർക്ക് ഈ കാഴ്ചകളെല്ലാം പരിചിതമായിരിക്കും.

Advertisment

യൂട്യൂബിലെ സൂപ്പർസ്റ്റാറുകളിൽ ഒരാളാണ് ചൈനക്കാരിയായ ലിസികി. 17 .7 മില്യൺ സബ്സ്ക്രൈബർമാരാണ് ലിസികിയുടെ ചാനലിനുള്ളത്. ചൈനീസ് ഗ്രാമീണജീവിതത്തെ മനോഹരമായി വ്ളോഗുകളിലൂടെ അവതരിപ്പിക്കുന്ന ലിസികിയുടെ വീഡിയോകൾ ഒരിക്കൽ കണ്ടാൽ ആർക്കും കണ്ണെടുക്കാൻ തോന്നില്ല. അത്ര മനോഹരമായ വിഷ്വലുകളാണ് ലിസികിയുടെ വീഡിയോകളുടെ പ്രത്യേകത. ആ വീഡിയോകൾക്കൊപ്പം പ്രേക്ഷകരും ഒരു അത്ഭുതലോകത്തെത്തും. മുത്തശ്ശിയ്ക്കൊപ്പം ഒരു ഗ്രാമത്തിൽ കൃഷിയും മറ്റുമായി ജീവിക്കുന്ന ലിസികി എന്ന പെൺകുട്ടിയ്ക്ക് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്.

&t=263s

തെക്കുപടിഞ്ഞാറൻ ചൈനയിലെ വടക്കൻ-മധ്യ സിചുവാൻ പ്രവിശ്യയിലെ മിയാൻയാങ്ങിലെ പിംഗ്വു കൗണ്ടിയിൽ ആണ് 33കാരിയായ ലിസികി താമസിക്കുന്നത്. പൂക്കളും ഫലവൃക്ഷങ്ങളും പച്ചക്കറികളും ധാന്യങ്ങളുമൊക്കെ കൃഷി ചെയ്തും അവയിൽ നിന്നു വ്യത്യസ്ത തരത്തിലുള്ള വിഭവങ്ങളും ഉത്പന്നങ്ങളുമെല്ലാം ഉണ്ടാക്കി അവതരിപ്പിക്കുന്നതാണ് ലിസികിയുടെ രീതി. പരമ്പരാഗത ചൈനീസ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് വിവിധതരത്തിലുള്ള ഭക്ഷണ പദാർത്ഥങ്ങളും കരകൗശല വസ്തുക്കളും ലിസികി തയ്യാറാക്കുന്നത്.

വളരെ ചെറുപ്പത്തിൽ തന്നെ അനാഥയായ പെൺകുട്ടിയാണ് ലിസികി. തന്റെ രണ്ടാനമ്മ തന്നോട് മോശമായി പെരുമാറിയതിനെത്തുടർന്നാണ് മുത്തശ്ശിയ്ക്ക് അരികിലേക്ക് താമസം മാറിയതെന്ന് ഗോൾഡ്‌ത്രെഡുമായുള്ള അഭിമുഖത്തിൽ ലിസികി പറഞ്ഞിരുന്നു.

Advertisment
&t=245s

2015 മുതലാണ് ലിസികി വീഡിയോകൾ നിർമ്മിക്കാൻ തുടങ്ങിയത്. ആദ്യം ഫോട്ടോഗ്രാഫിയും എഡിറ്റിംഗും ലിസികി സ്വയം ചെയ്തു. ജനപ്രീതിയും അനുഭവപരിചയവും നേടിയപ്പോൾ, ഒരു പേഴ്‌സണൽ അസിസ്റ്റന്റിന്റെയും വീഡിയോഗ്രാഫറുടെയും സഹായത്തോടെ അവൾ തന്റെ വീഡിയോകൾ നിർമ്മിക്കാൻ തുടങ്ങി. ഏറ്റവും കൂടുതൽ സബ്‌സ്‌ക്രൈബർമാർ ഉള്ള ചൈനീസ് യൂട്യൂബ് ചാനൽ എന്ന രീതിയിൽ ഗിന്നസ് വേൾഡ് റെക്കോർഡും ലിസികി നേടി. എന്നാൽ കഴിഞ്ഞ 2 വർഷത്തോളമായി ലിസികി ഒരു വീഡിയോ പോലും തന്റെ ചാനലിൽ അപ് ലോഡ് ചെയ്തിട്ടില്ല. ലിസികി എവിടെ പോയെന്നാണ് ആരാധകർ ആശങ്കപ്പെടുന്നത്.

അതേസമയം, ചാനൽ പാർട്ണർ കമ്പനിയുമായുള്ള നിയമപരമായ തർക്കം കോടതിയുടെ പരിഗണയിൽ നിൽക്കുന്നത് കൊണ്ടാണ് ലിസികി ഇപ്പോൾ വീഡിയോ അപ്‌ലോഡ് ചെയ്യാത്തത്‌ എന്നാണ് ലഭിക്കുന്ന വിവരം.

Youtube

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: